25 April Thursday

ഭഗത് സിം​ഗിനെ ഒഴിവാക്കി; ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറുടെ പ്രസംഗം കർണാടക പാഠപുസ്തകത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

ഭ​ഗത് സിം​ഗ്, ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാർ

ബം​ഗളൂരു> പത്താം ക്ലാസിലെ കന്നഡ പാഠപുസ്‌തകത്തിൽനിന്ന് ഭഗത് സിം​ഗിനെക്കുറിച്ചുള്ള പാഠം ഒഴിവാക്കി ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ പ്രസം​ഗം ഉൾപ്പെടുത്തി കർണാടക സർക്കാ‌ർ. 2022- 23 അ​ധ്യ​യ​ന വ​ര്‍ഷത്തെ പുസ്‌തകത്തിലാണ് ആ​രാ​ണ് മികച്ച ​പു​രുഷ മാ​തൃ​ക‍ എന്ന തലക്കെട്ടിൽ ഹെഡ്ഗേവാറിന്റെ പ്രസംഗമുള്ളത്. പാഠപുസ്‌തക അച്ചടി പുരോഗമിക്കുകയാണ്. ക​ർ​ണാ​ട​കത്തിലെ ബിജെപി സർക്കാർ പാഠ്യപദ്ധതിയെപ്പോലും കാവിവൽക്കരിക്കുകയാണെന്നും  ഹെഡ്ഗേവാറിന്റെ പ്രസം​ഗം ഒഴിവാക്കണമെന്നും പ്രതിപക്ഷ പാർടികൾ പറഞ്ഞു.

വിവിധ അധ്യാപക, വിദ്യാർഥി സംഘടനകളും വിദ്യാഭ്യാസ വകുപ്പിനെതിരെ രം​ഗത്തുവന്നിട്ടുണ്ട്. എ​ഴു​ത്തു​കാ​ര​ന്‍ രോ​ഹി​ത്ത് ച​ക്ര​തീ​ര്‍ഥ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടെ​ക്‌​സ്റ്റ്ബു​ക്ക് റി​വി​ഷ​ന്‍ ക​മ്മി​റ്റി​യാ​ണ് ഹെ​ഡ്ഗേ​വാ​റു​ടെ പ്ര​സം​ഗം ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും നേ​ര​ത്തേ​യു​ള്ള ചി​ല പാ​ഠ​ഭാ​ഗ​ങ്ങ​ൾ നീ​ക്കം​ചെ​യ്യ​ണ​മെ​ന്നു​മു​ള്ള അ​ന്തി​മ റി​പ്പോ​ർ​ട്ട് മാ​ർ​ച്ചി​ൽ സ​ർക്കാരി​ന് ന​ൽ​കി​യ​ത്. പുരോ​ഗമന എഴുത്തുകാരുടെ പല പാഠഭാ​ഗങ്ങളും സിലബസിൽനിന്ന് ഒഴിവാക്കി. സി​ല​ബ​സി​ൽ കാ​ര്യ​മാ​യ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​തി​ന് പി​ന്നി​ൽ ആ​ർഎ​സ്എ​സ് ആ​ണെ​ന്നും ബിജെപി ഭ​ര​ണ​ത്തി​നു കീ​ഴി​ൽ ഇ​തി​ൽ കൂ​ടു​ത​ലൊ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്‌ധനായ വി പി നി​ര​ഞ്ജ​നാ​രാ​ദ്യ പ​റ​ഞ്ഞു.

ആർഎസ്‌എസിനെക്കുറിച്ച് പാഠപുസ്തകത്തിൽ പരാമർശിക്കുന്നില്ലെന്നും  യുവജനങ്ങൾക്ക് പ്രചോദനമാകേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഹെഡ്ഗേവാറിന്റെ പ്രസം​ഗം മാത്രമാണ് പുസ്തകത്തിലുള്ളതെന്നുമാണ് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിന്റെ ന്യായീകരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top