02 May Thursday

ഉത്തരേന്ത്യയിൽ ശൈത്യതരംഗം ; കനത്ത മഴയും മഞ്ഞുവീഴ്ചയും

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

സിംലയിലെ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മഞ്ഞില്‍ പുതഞ്ഞ 
വാഹനങ്ങള്‍


ന്യൂഡൽഹി  
ഉത്തരേന്ത്യയിൽ ശൈത്യതരംഗം ശക്തമാക്കി കനത്ത മഴയും. ഡൽഹിയിൽ തുടർച്ചയായി രണ്ടാംദിവസവും കനത്ത മഴ പെയ്‌തു. ശനിയാഴ്‌ച 70 എംഎം മഴ തലസ്ഥാനത്ത്‌ രേഖപ്പെടുത്തി. 32 വർഷത്തിലെ കനത്ത മഴയാണിതെന്ന്‌ കാലാവസ്ഥാനിരീക്ഷകർ അറിയിച്ചു. 1989 ജനുവരിയിൽ 79.7 എംഎം മഴ ലഭിച്ചിരുന്നു. ഞായറാഴ്‌ചയും മഴ പെയ്‌തതോടെ തണുപ്പ്‌ വീണ്ടുംകൂടി. കൂടിയ താപനില 14.7 ഡിഗ്രിയായും കുറഞ്ഞ താപനില 11.5 ഡിഗ്രിയായും ഇടിഞ്ഞു.

ഞായറാഴ്‌ച രാവിലെ ജമ്മു കശ്‌മീരിലും ഹിമാചൽപ്രദേശിലും മഞ്ഞുപെയ്‌തു. കിഴക്കൻ ഉത്തർപ്രദേശിൽ പല സ്ഥലങ്ങളിലും കനത്ത മൂടൽമഞ്ഞ്‌ അനുഭവപ്പെട്ടു. പഞ്ചാബിലെയും ഹരിയാനയിലെയും പല മേഖലകളിലും കടുത്ത ശൈത്യം നിലനിൽക്കുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top