25 April Thursday

ആരാണ്‌ കനലുണ്ടാക്കിയത്‌? ആരാണ്‌ അത്‌ ഊതിക്കത്തിച്ചത്‌? : ഹർഷ്‌മന്ദർ

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020


ഫെബ്രുവരി മൂന്നാംവാരം വടക്കുകിഴക്കൻ ഡൽഹിയിൽ വീണ തീപ്പൊരി വിഭജനത്തിനുശേഷം ഡൽഹിയിൽ ഉണ്ടായ വലിയ ഹിന്ദു–-മുസ്ലിം കലാപമായി മാറിയിരുന്നു. പൗരത്വഭേദഗതി നിയമം, ദേശീയപൗരത്വരജിസ്റ്റർ, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവയ്‌ക്ക്‌ എതിരായ ശക്തമായ പ്രതിഷേധങ്ങളാണ്‌ കലാപത്തിന്‌ വഴിമരുന്നിട്ടതെന്ന നിലപാടാണ്‌ ഡൽഹിപൊലീസും ആഭ്യന്തരമന്ത്രാലയവും തുടക്കംമുതൽ സ്വീകരിച്ചിട്ടുള്ളത്‌. മുസ്ലിങ്ങളുടെ ഇടയിൽ ഭയവും പരിഭ്രാന്തിയും ഉണ്ടാക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ്‌ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതെന്നും‌ ഡൽഹി പൊലീസ്‌ ആരോപിച്ചു. ഡൽഹി ന്യൂനപക്ഷ കമീഷന്റെ റിപ്പോർട്ടുമാത്രമാണ്‌ പൊലീസ്‌ ഭാഷ്യത്തിൽനിന്ന്‌ വ്യത്യസ്‌തമായ നിലപാട്‌ മുന്നോട്ടുവച്ചിട്ടുള്ളത്‌. 

ഗൂഢാലോചനയുടെ ഫലമായാണ്‌ കലാപം ഉണ്ടായതെന്ന പൊലീസിന്റെ നിലപാട്‌ കമീഷനും ശരിവയ്‌ക്കുന്നു. കലാപത്തിൽ കൊല്ലപ്പെട്ട 77 ശതമാനം പേരും മുസ്ലിംവിഭാഗക്കാരാണ്‌.  വസ്‌തുവകകളിൽ 85 മുതൽ 95 ശതമാനവും മുസ്ലിങ്ങളുടേതാണ്‌. സമരത്തിൽ പങ്കെടുത്ത സാമൂഹ്യപ്രവർത്തകന് ജാമ്യം നിഷേധിച്ച്‌ ഡൽഹി ഹൈക്കോടതി ജഡ്‌ജി പറഞ്ഞത്‌ –- ‘‘കനൽകൊണ്ട്‌ കളിച്ചിട്ട്‌ കാറ്റിനെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല’’ എന്നാണ്‌. ആരാണ്‌ കനലുണ്ടാക്കിയത്‌? ആരാണ്‌ അത്‌  ഊതിക്കത്തിച്ചത്‌? –- ഈ ചോദ്യം‌മാത്രം  ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top