01 December Friday

ഇന്ത്യൻ ശതകോടീശ്വരൻ ഹൽപാൽ രൺധാവയും മകനും സിംബാബ്‌വെയിൽ വിമാനാപകടത്തിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 3, 2023

ഹരാരെ> സിംബാബ്‌വെയിലുണ്ടായ വിമാനാപകടത്തില്‍ ഇന്ത്യന്‍ ശതകോടീശ്വരന്‍ ഹര്‍പാല്‍ രണ്‍ധാവയും മകന്‍ അമേര്‍ കബീര്‍ സിങ് രണ്‍ധാവയും മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അപകടത്തിൽ മറ്റ് നാലുപേരും മരിച്ചിട്ടുണ്ട്.

ഖനനവ്യവസായിയായ ഹർപാലും  മകനും മറ്റു നാലുപേർന്ന് സഞ്ചരിച്ച സ്വകാര്യ വിമാനമാണ് തകർന്നത്. സിംബാബ്‌വെ‌‌യിൽ തന്റെ ഭാഗിക ഉടമസ്ഥതയിലുള്ള ഒരു വജ്രഖനിക്ക് സമീപം ലാൻഡ് ചെയ്യുന്നതിനിടെ വിമാനം തകർന്നുവീഴുകയായിരുന്നു.

സ്വർണം, കൽക്കരി ഖനനമേഖലിയിൽ പ്രവർത്തിക്കുന്ന റിയോസിം എന്ന കമ്പനിയും ജെം ഹോൾഡിംങ്സ് എന്ന ഇക്വിറ്റി കമ്പനിയും ഹർപാലിന്റെതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top