29 March Friday
പെട്രോൾ ഡീസൽ വില തുടർച്ചയായ നാലാം ദിവസവും ഉയർന്നു

ഇന്ധനവില കൂടിയത് ഉപയോഗം കൂടിയതുകൊണ്ടെന്ന് കേന്ദ്രമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

image credit hardeep singh puri twitter

 

ന്യൂഡൽഹി
ഇന്ധന ഉപയോഗം വർധിച്ചത്‌ കൊണ്ടാണ്  പെട്രോൾ–- ഡീസൽ വില ഉയരുന്നതെന്ന ന്യായീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ്‌ സിങ്‌ പുരി. കോവിഡിനുശേഷം പെട്രോൾ ഉപയോഗം 10–-15 ശതമാനവും ഡീസൽ ഉപയോഗം 6–-10 ശതമാനവും വർധിച്ചെന്ന്‌ മന്ത്രി പറഞ്ഞു. വിലനിർണയത്തിന്റെ ‘ഗിയറു’കൾ തന്റെ കൈവശമല്ലെന്നും- മന്ത്രി പറഞ്ഞു.

അതേസമയം, പെട്രോൾ–- ഡീസൽ വില തുടർച്ചയായ നാലാം ദിവസവും ഉയർന്നു. മുംബൈയിൽ പെട്രോൾ വില സർവകാല റെക്കോഡായ 111.77 രൂപയായി. ഡീസൽ വില 102.02 രൂപ. മറ്റ്‌ മെട്രോ നഗരങ്ങളിലും ഡീസൽ വില നൂറിനോടടുത്തു. പെട്രോൾ എക്‌സൈസ്‌ തീരുവ 2014 ലെ 9.48 രൂപയിൽനിന്ന്‌ 32.90 രൂപയായും ഡീസൽ തീരുവ 3.56 രൂപയിൽനിന്ന്‌ 31.8 രൂപയായും മോദി സർക്കാർ വർധിപ്പിച്ചതാണ്‌ വിലസ്ഥിതി രൂക്ഷമാക്കിയത്‌. 33 രൂപ പെട്രോൾ തീരുവയിൽ ഒന്നര രൂപയുടെ 41 ശതമാനം മാത്രമാണ്‌ കേന്ദ്രം സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കുന്നത്‌. ഡീസൽ തീരുവയിൽ 1.8 രൂപയുടെ 41 ശതമാനവും. ദിവസവും വില വർധിച്ചിട്ടും കൂട്ടിയ തീരുവ കുറയ്‌ക്കില്ലെന്ന പിടിവാശിയിലാണ്‌ കേന്ദ്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top