29 March Friday

ജ്ഞാൻവാപി മസ്ജിദ് : ഭീഷണിയുമായി ആർഎസ്‌എസ്‌ നേതാവ്‌

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022


ന്യൂഡൽഹി
വാരാണസി ജ്ഞാൻവാപി മസ്ജിദ് വിഷയത്തിൽ സംയമനം അധികനാൾ തുടരില്ലെന്നും ആക്രമണോത്സുകമായ പ്രതികരണത്തിലേക്ക്‌ വൈകാതെ വഴിമാറുമെന്നും ആർഎസ്‌എസ്‌ നേതാവിന്റെ മുന്നറിയിപ്പ്‌. ഏകാധിപതികൾ ബോധപൂർവം നിർമിച്ച പള്ളികളെ കാശി, മഥുര ക്ഷേത്രങ്ങൾക്ക്‌ സമീപത്തുനിന്ന്‌ ഒഴിപ്പിക്കണമെന്നും ആർഎസ്‌എസ്‌ നേതാവും ഓർഗനൈസർ മുൻ എഡിറ്ററുമായ ശേഷാദ്രി ചാരി ഓൺലൈൻ പോർട്ടലായ ‘ദി പ്രിന്റി’ലെ ലേഖനത്തിൽ പറഞ്ഞു.

സർക്കാരുകളും കോടതികളും മുസ്ലിം നേതൃത്വവുമെല്ലാം ദുരന്തത്തിനായി കാത്തുനിൽക്കാതെ അയോധ്യയുടെയും മഥുരയുടെയും കാശിയുടെയും ‘അന്തസ്സ്‌‘ വീണ്ടെടുത്ത്‌ തടസ്സങ്ങളെല്ലാം നീക്കി ഹിന്ദുക്കൾക്ക്‌ കൈമാറണം.  കോപത്താൽ ഉണരുന്ന ഹിന്ദു വിഭാഗം സംഘടിത ശക്തി പ്രകടമാക്കിയാൽ പൊലീസും സേനയുമെല്ലാം അപ്രസക്തമാകുമെന്നും ചാരി ഭീഷണി മുഴക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top