27 April Saturday

ജ്ഞാൻവാപി: എഎസ്‌ഐ സത്യവാങ്മൂലം നൽകണം

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022


ന്യൂഡൽഹി
ദേശീയ പ്രാധാന്യമുളള ജ്ഞാൻവാപി പള്ളിക്കേസിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) തലവൻ സ്വകാര്യ സത്യവാങ്മൂലം നൽകണമെന്ന്‌ അലഹബാദ് ഹൈക്കോടതി. കഴിഞ്ഞ മാസം എഎസ്ഐ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അവ്യക്തത ഉള്ളതിനാലാണ്‌ വീണ്ടും നൽകാൻ ആവശ്യപ്പെട്ടത്‌. അതോടൊപ്പം പള്ളി പ്രദേശത്ത്‌ സർവേയടക്കം നടത്താനുള്ള വാരാണസി ജില്ലാ കോടതി ഉത്തരവിനുള്ള സ്‌റ്റേ ഒക്‌ടോബർ 31 വരെ ജസ്റ്റിസ്‌ പ്രകാശ് പാഡിയ നീട്ടുകയും ചെയ്‌തു.

പള്ളിയുടെ  കുളത്തിൽ ശിവലിംഗമുണ്ടെന്നും പടിഞ്ഞാറൻ മതിലിനോട്‌ ചേർന്നുള്ള ശ്രീംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യപൂജയ്‌ക്ക്‌ അനുവദിക്കാനും ആവശ്യപ്പട്ട്‌ സംഘപരിവാർ ബന്ധമുള്ളവരാണ്‌ പ്രാദേശിക കോടതിയെ ആദ്യം സമീപിച്ചത്‌. 1991ലെ ആരാധനാലയ ഉടമസ്ഥാവകാശ നിയമപ്രകാരം എതിർഭാഗത്തിന്റെ ഹർജി നിലനിൽക്കില്ലെന്നാണ്‌ പള്ളിക്കമ്മിറ്റിയുടെ വാദം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top