19 March Tuesday

വെടിയേറ്റ ഒഡിഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

twitter.com/nabadasjsg

ഭുവനേശ്വർ> പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസ് (61) മരിച്ചു. ഝാർസുഗുഡ ജില്ലയിലെ ബ്രജ്‌രാജ് നഗറിൽ ഗാന്ധി ചൗക്കിനു സമീപം പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു മന്ത്രിക്ക് നെഞ്ചിൽ രണ്ടു തവണ വെടിയേറ്റത്.

ഗാന്ധി ചൗക്ക് പൊലീസ് ഔട്ട് പോസ്റ്റ് എഎസ്ഐ ഗോപാൽ കൃഷ്ണദാസാണ് യൂണിഫോമിൽ വന്ന്‌ സർവീസ്‌ റിവോൾവർ ഉപയോഗിച്ച് വെടിവച്ചത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പ്രദേശവാസികൾ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഞായർ ഉച്ചയോടെ മുനിസിപ്പൽ ഓഫീസിലെ കെട്ടിട ഉദ്ഘാടനത്തിന്‌ എത്തിയ മന്ത്രിയെ കാറിൽനിന്ന് ഇറങ്ങുന്നതിനിടെ ഗോപാൽ കൃഷ്ണദാസ് തൊട്ടടുത്തുനിന്ന് വെടിവയ്ക്കുകയായിരുന്നു.

നിലത്തുവീണ മന്ത്രിയെ ജില്ലാ ആശുപത്രിയിലും പിന്നീട് എയർ ആംബുലൻസ് വഴി ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് ക്രൈംബ്രാഞ്ച് അന്വേഷത്തിന്‌ ഉത്തരവിട്ടു. പ്രതിയെ ചോദ്യംചെയ്‌തുവരികയാണെന്നും വെടിവച്ചതിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ്‌ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top