16 September Tuesday

മുനിസിപ്പാലിറ്റിക്ക് കോളേജ് 
തുടങ്ങിയത് കമ്യൂണിസ്റ്റ് പാർടി

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022


രാജ്കോട്ട്
രാജ്യത്ത് ആദ്യമായി മുനിസിപ്പൽ ഭരണസമിതി കോളേജ് തുടങ്ങിയത് ​ഗുജറാത്തിലെ രാജ്കോട്ടിലെ ഉപ്ലട്ടയിൽ. 1958ൽ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കൗൺസിലാണ് 1961ൽ കോളേജ് സ്ഥാപിച്ചത്. അന്നത്തെ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റു 100 രൂപ കോളേജ് നിർമാണ ഫണ്ടിലേക്ക്‌ സംഭാവനയും നൽകി.

ഉപ്ലട്ട മുനിസിപ്പൽ ആർട്സ് ആൻഡ് കൊമേഴ്സ് കോളേജിൽ ഇപ്പോൾ ആയിരത്തോളം വിദ്യാർഥികളുണ്ട്. 16 ഏക്കർ വിസ്തൃതിയുള്ള ക്യാമ്പസിലാണ് കോളേജ്‌. ഉപ്ലട്ട മുനിസിപ്പാലിറ്റിയിൽ മൂന്നു തവണ കമ്യൂണിസ്റ്റുകാർ ഭരണത്തിലെത്തി. നിലവിലെ കൗൺസിലിലും സിപിഐ എമ്മിന് പ്രാതിനിധ്യമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top