25 April Thursday

ഗുജറാത്തിൽ രണ്ടാംഘട്ട വോട്ടെടുപ്പ്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022


ന്യൂഡൽഹി
ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ്‌ തിങ്കളാഴ്‌ച നടക്കും. 93 മണ്ഡലങ്ങൾ വിധിയെഴുതും. അഹമ്മദാബാദ്‌, വഡോദര, ഗാന്ധിനഗർ മേഖലകളിൽ അടക്കം ഉത്തര, -മധ്യ ഗുജറാത്തിൽ 14 ജില്ലയിലാണ്‌ വോട്ടെടുപ്പ്‌. 89 മണ്ഡലത്തിൽ 63.3 ശതമാനം മാത്രമായിരുന്നു ഒന്നാംഘട്ടത്തിൽ പോളിങ്‌.

നഗരമണ്ഡലങ്ങളിലെ ബിജെപി വോട്ടുകളിൽ എഎപി വിള്ളലുണ്ടാക്കുമോയെന്നാണ്‌ പ്രധാനചോദ്യം. ബിജെപിക്കെതിരെയുള്ള ഭരണവിരുദ്ധ വികാരം ആളിക്കത്തിച്ച്‌ നേട്ടമുണ്ടാക്കുകയാണ്‌ എഎപി, കോൺഗ്രസ്‌ പാർടികളുടെ ലക്ഷ്യം.ഗ്രാമമേഖലകളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയ പിന്തുണ ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ്‌ കോൺഗ്രസ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top