29 March Friday

ഗുജറാത്ത്‌ വംശഹത്യയെ പ്രശംസിച്ച്‌ അമിത്‌ ഷാ

സ്വന്തം ലേഖകൻUpdated: Saturday Nov 26, 2022

ന്യൂഡൽഹി > സംഘപരിവാർ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയ ഗുജറാത്ത്‌ വംശഹത്യയെ ന്യായീകരിച്ചും പ്രശംസിച്ചും ആഭ്യന്തരമന്ത്രി അമിത്‌ ഷാ. ഖേഡ ജില്ലയിലെ മഹുദയിൽ തെരഞ്ഞെടുപ്പ്‌ റാലിയിലാണ്‌ വിവാദ പരാമർശം. കോൺഗ്രസ്‌ പിന്തുണയിൽ സാമൂഹ്യവിരുദ്ധ ശക്തികൾ ഗുജറാത്തിൽ വർഗീയകലാപം നടത്തിയിരുന്നു. ഇത്തരം കലാപങ്ങളിലൂടെ അവർ വോട്ടുബാങ്ക്‌ ശക്തിപ്പെടുത്തി. ഭൂരിപക്ഷത്തോട്‌ അനീതി കാട്ടി. എന്നാൽ 2002ൽ കുഴപ്പക്കാരെ പാഠം പഠിപ്പിച്ചു. അതോടെ അവർ പ്രശ്‌നം സൃഷ്ടിക്കുന്നത്‌ ബിജെപി അവസാനിപ്പിച്ചു.  കശ്‌മീരിൽ 370–-ാം അനുച്ഛേദം റദ്ദാക്കിയതിന്‌ പ്രധാനമന്ത്രി മോദിയോട്‌ നന്ദി പറയുന്നെന്നും- ഷാ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top