18 April Thursday

ബിബിസി ഡോക്യുമെന്ററിയുടെ 2-ാം ഭാ​ഗം 24ന്‌ സംപ്രേഷണം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023

ന്യൂ‍ഡല്‍ഹി> പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്ത്‌ വംശഹത്യയിലെ പങ്ക്‌ തുറന്നുകാട്ടിയ ബിബിസി ഡോക്യുമെന്ററി പരമ്പരയുടെ രണ്ടാം ഭാഗം 24ന്‌ സംപ്രേഷണം ചെയ്യും. സംഘപരിവാറിന്റെ മുസ്ലിംവേട്ടയുടെ ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങളാണ് ‘ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യൻ’ (ഇന്ത്യ: മോദി എന്ന ചോദ്യം) പരമ്പരയുടെ  ചൊവ്വാഴ്‌ച പുറത്തുവന്ന ആദ്യഭാഗം വെളിപ്പെടുത്തിയത്. എന്നാല്‍, ഇന്ത്യയില്‍ സമൂഹമാധ്യമങ്ങളില്‍പ്പോലും ഇത് ലഭ്യമാകാത്തവിധം കടുത്ത സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്  മോദി സര്‍ക്കാര്‍.

വംശഹത്യയെക്കുറിച്ച്‌ ബ്രിട്ടീഷ്‌ സർക്കാർ നടത്തിയ അന്വേഷണത്തിന്റെ പുറത്തുവിട്ടിട്ടില്ലാത്ത റിപ്പോർട്ടിനെ അധികരിച്ചാണ്‌ ഡോക്യുമെന്ററി.  വംശഹത്യാവേളയില്‍ ​ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി അക്രമം തടയാൻ ശ്രമിച്ചില്ല, പൊലീസിനെ കാര്യക്ഷമമായി ഉപയോഗിച്ചില്ല, ഇരകളെ സംരക്ഷിച്ചില്ല, ഇരകൾക്ക്‌ നീതി കിട്ടിയില്ല തുടങ്ങിയ വിവരങ്ങൾ ഡോക്യുമെന്ററിയുടെ ആദ്യഭാഗത്തിൽ പങ്കുവച്ചിട്ടുണ്ട്‌. രണ്ട്‌ ഭാഗമുള്ള പരമ്പരയിലെ ആദ്യ എപ്പിസോഡാണ്‌ ചൊവ്വാഴ്‌ച ബിബിസി സംപ്രേഷണം ചെയ്‌തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top