29 March Friday

ഗുജറാത്തിൽ 600 കോടിയുടെ ഹെറോയിൻ വേട്ട; 3 പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 15, 2021

അഹമ്മദാബാദ് > ഗുജറാത്തിൽ വൻ മയക്കുമരുന്ന്‌ വേട്ട. 120 കിലോ ഹെറോയിനാണ്‌ മോർബി ജില്ലയിലെ സിൻസുധ ഗ്രാമത്തിൽനിന്ന്‌ ഗുജറാത്ത്‌ ആന്റി ടെററിസ്‌റ്റ്‌ സ്‌ക്വാഡ്‌ പിടികൂടിയത്‌. ഇതിന്‌ 600 കോടി വിലവരും. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്‌. മുഖ്‌താര്‍ ഹുസൈന്‍, ഷംസുദ്ദീന്‍ ഹുസൈന്‍, ഗുലാം ഹുസൈന്‍ ഉമര്‍ ബാഗ്‌ദാദ് എന്നിവരാണ് അറസ്റ്റിലായത്.

മുഖ്‌താര്‍ ഹുസൈനും ഗുലാം ബാഗ്‌ദാദും പാകിസ്ഥാനി ബോട്ടില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ബലൂച്ചിലെ സാഹിദ് ബഷീര്‍ എന്നയാളാണ് മയക്കുമരുന്ന് ഇവര്‍ക്ക് നല്‍കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top