12 July Saturday

ഗുജറാത്തിൽ 35,000 കോടിയുടെ പദ്ധതി നിർത്തിവച്ച്‌ അദാനി

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

അഹമ്മദാബാദ്‌
ഹിൻഡൻബർഗ്‌ റിപ്പോർട്ടിനെ തുടര്‍ന്ന് ഓഹരിവിപണിയില്‍ വന്‍തകര്‍ച്ച നേരിട്ട അദാനി ഗ്രൂപ്പ്‌ ഗുജറാത്തിലെ വമ്പൻ പെട്രോകെമിക്കല്‍ പദ്ധതി നിര്‍ത്തിവച്ച് അദാനി ഗ്രൂപ്പ്‌. 34,900 കോടി രൂപ ചെലവിട്ട്‌ മുന്ദ്രയില്‍ -പിവിസി പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിയാണ്  ഒരറിയിപ്പുണ്ടാകുംവരെ നിർത്തിവയ്‌ക്കാനാണ്‌ അദാനി ഗ്രൂപ്പ്‌ നിർദേശിച്ചിരിക്കുന്നത്‌.

ഗുജറാത്തിലെ കച്ച് ജില്ലയിലെ അദാനി തുറമുഖവും പ്രത്യേക സാമ്പത്തിക മേഖലയുമായി സംയോജിപ്പിച്ച്‌ ഗ്രീൻഫീൽഡ് കൽക്കരി -പിവിസി പ്ലാന്റ് സ്ഥാപിക്കാൻ 2021ൽ അദാനി എന്റർപ്രൈസസ്‌ ലിമിറ്റഡ്‌ മുന്ദ്ര പെട്രോകെം ലിമിറ്റഡിനെ ഏറ്റെടുത്തിരുന്നു. |

വായ്പകളുംമറ്റും തിരിച്ചടച്ച് ഓഹരിവിപണിയിൽ തിരിച്ചുവന്നശേഷം പദ്ധതി തുടരാമെന്ന നിലപാടിലാണ്‌ കമ്പനി. സാമ്പത്തിക സ്രോതസ്സുകള്‍ മുഴവന്‍ ഇപ്പോള്‍ ഇതിനായ് വകതിരിച്ചുവിടുകയാണ് കമ്പനി. വൻ പദ്ധതി നിർത്തിവയ്‌ക്കുന്നത്‌ ഗുജറാത്തിലെ ബിജെപി സർക്കാരിന് തിരിച്ചടിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top