20 April Saturday

ഭക്ഷണവിതരണ ആപ്പുകൾ ജിഎസ്‌‌ടി അടയ്‌‌ക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

ന്യൂഡൽഹി > ഭക്ഷണവിതരണ ആപ്പുകൾ ജനുവരി ഒന്നുമുതൽ അഞ്ചു ശതമാനം ജിഎസ്‌ടി അടക്കാൻ തീരുമാനം. ലഖ്‌നൗവിൽ വെള്ളിയാഴ്‌ച ചേർന്ന ജിഎസ്‌ടി കൗൺസിലിലാണ്‌ തീരുമാനമെടുത്തത്‌. നിലവിൽ ഹോട്ടലാണ്‌ ജിഎസ്‌ടി അടച്ചിരുന്നത്‌. എന്നാൽ, പല ഹോട്ടലും ഇതിൽ വീഴ്‌ചവരുത്തുന്നുണ്ട്‌ എന്ന വിലയിരുത്തലിലാണ്‌ തീരുമാനം.

നിലവിൽ ഭക്ഷണം എത്തിക്കുന്ന ഉത്തരവാദിത്വം മാത്രമാണ്‌ ആപ്പുകൾക്ക്‌. ഭക്ഷണവിലയിൽ മാറ്റംവരില്ലെന്നാണ്‌ കേന്ദ്രം അവകാശപ്പെടുന്നത്‌. എന്നാൽ, 20 ലക്ഷം രൂപയിൽ താഴെ വാർഷിക വിറ്റുവരവുള്ള ഹോട്ടലുകൾ നിലവിൽ ജിഎസ്‌ടി പരിധിയിൽ ഇല്ല. ആപ്‌ വഴി ഈ ഹോട്ടലുകളിൽനിന്ന്‌ ഭക്ഷണം വാങ്ങിയാൽ ജിഎസ്‌ടി ബാധകമായിരുന്നില്ല. നികുതി ആപ്പുകൾ അടയ്‌ക്കേണ്ടി വരുന്നതോടെ എല്ലാ ഹോട്ടലുകളിൽനിന്നുള്ള ഭക്ഷണത്തിനും ജിഎസ്‌ടി നൽകേണ്ടിവരും. മാത്രമല്ല, ഇത്തരം ഹോട്ടലുകൾ ആപ്പുകൾവഴി ഓർഡർ ചെയ്യപ്പെടുന്ന ഭക്ഷണത്തിനായി ഒരു അക്കൗണ്ടും ആളുകൾ നേരിട്ടെത്തി കഴിക്കുന്ന ഭക്ഷണത്തിനായി മറ്റൊരു അക്കൗണ്ടും സൂക്ഷിക്കേണ്ടതായി വരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top