23 April Tuesday

ജിഎസ്ടി നിരക്ക് പരിഷ്കരിച്ചു ; ഭക്ഷ്യവസ്തുക്കള്‍ക്ക് വില കൂടും

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

ചണ്ഡീ​ഗഢ്‌
ബ്രഡ്‌ അടക്കം പാക്ക് ചെയ്‌ത ഭക്ഷണസാധനങ്ങൾക്ക്‌ അഞ്ചു ശതമാനം നികുതി ഏർപ്പെടുത്താൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. ധാന്യങ്ങൾ, ഇറച്ചി, മത്സ്യം, തൈര്, ലസ്സി, ബട്ടർ മിൽക്ക്  ഉൾപ്പെടെ കവറില്‍ എത്തുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കെല്ലാം വിലകൂടും. ചെക്കുകൾ നൽകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന ഫീസിന് 18 ശതമാനം ജിഎസ്ടി ചുമത്തും. പ്രതിദിനം 1000 രൂപയിൽ താഴെ വാടകയുള്ള ഹോട്ടൽ മുറി താമസത്തിന് 12 ശതമാനം നികുതി ചുമത്തി. പുതിയനിരക്ക് ജൂലൈ 18ന്‌ പ്രാബല്യത്തിൽ വരും.

ലോട്ടറി ടിക്കറ്റ്, കാസിനോ, ഓണ്‍ലൈന്‍ ​ഗെയിം, കുതിരപന്തയം എന്നിവയ്ക്ക് ജിഎസ്ടി 28 ശതമാനമാക്കണമെന്ന നിര്‍ദേശം യോ​ഗത്തില്‍ ഉയര്‍ന്നെങ്കിലും അന്തിമതീരുമാനത്തില്‍ എത്താനായില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ‌

വില കൂടുന്നവ
●പായ്ക്ക് ചെയ്‌ത ഭക്ഷണസാധനങ്ങൾ
●5000 രൂപയിൽ കൂടുതലുള്ള ആശുപത്രി മുറിവാടക
●എൽഇഡി ലൈറ്റുകൾ, എൽഇഡി ട്യൂബുകൾ |
●കട്ടിങ്‌ ബ്ലേഡുകൾ, പേപ്പർ കത്തികൾ, പെൻസിൽ ഷാർപ്പനറുകൾ,  തവി, ഫോര്‍ക്ക്, കേക്ക് പാത്രങ്ങള്‍
●പമ്പുകൾ, കുഴൽ-ക്കിണർ ടർബൈൻ പമ്പുകൾ, സൈക്കിൾ പമ്പുകൾ 
●ശുചീകരണയന്ത്രങ്ങൾ, വിത്തുവിതയ്ക്കൽ യന്ത്രങ്ങൾ,  വെറ്റ് ഗ്രൈൻഡർ

വില കുറയുന്നവ
●ചരക്കുവാഹന വാടക 
●അസ്ഥിരോ​ഗ ചികിത്സാ ഉപകരണങ്ങൾ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top