02 July Wednesday

ജിഎസ്‌ടി നഷ്ടപരിഹാരം: കേന്ദ്രം നൽകാനുള്ളത്‌ 37,134 കോടി

സ്വന്തം ലേഖകൻUpdated: Monday Dec 6, 2021

ന്യൂഡൽഹി
കഴിഞ്ഞ സാമ്പത്തികവർഷത്തെ ജിഎസ്‌ടി നഷ്ടപരിഹാര ഇനത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക്‌ നൽകാനുള്ളത്‌ 37,134 കോടി രൂപ. കേരളത്തിന്‌ 1484 കോടി രൂപയാണ്‌ ഇനി കിട്ടാനുള്ളത്‌. ഏറ്റവും കൂടുതൽ തുക ലഭിക്കാനുള്ളത്‌ മഹാരാഷ്ട്രയ്‌ക്ക്‌–- 6723 കോടി രൂപ. കർണാടകയ്‌ക്ക്‌ 3528 കോടിയും തമിഴ്‌നാടിന്‌ 2894 കോടിയും കേന്ദ്രം നൽകാനുണ്ടെന്ന്‌ ധന സഹമന്ത്രി പങ്കജ്‌ ചൗധുരി ലോക്‌സഭയെ അറിയിച്ചു.

2017–-18 മുതൽ 2019–-20 വരെയുള്ള നഷ്ടപരിഹാരം നൽകി. നഷ്ടപരിഹാരം നൽകുന്നതിനായി കഴിഞ്ഞ സാമ്പത്തികവർഷം 1.1 ലക്ഷം കോടി രൂപ കേന്ദ്രം വായ്‌പയെടുത്തെന്നും അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top