25 April Thursday

ബംഗാളില്‍ ​ഗവർണറെ മാറ്റി
 മുഖ്യമന്ത്രി ചാന്‍സലറാകും

ഗോപിUpdated: Thursday May 26, 2022



കൊൽക്കത്ത
സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ഗവർണർക്കുപകരം മുഖ്യമന്ത്രിയെ ചാൻസലറായി  നിയമിക്കാനുള്ള നിർദേശത്തിന് പശ്ചിമ ബംഗാൾ മന്ത്രിസഭ അംഗീകാരം നൽകി. ബിൽ ഉടൻ നിയമസഭയിൽ അവതരിപ്പിക്കും. ഗവർണറുമായി നിരന്തര ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ്‌ സംസ്ഥാന സർക്കാരിന്റെ നിർണായക നീക്കം.

നിലവിൽ ചാൻസലറായ ഗവർണർക്ക്‌ സർവകലാശാല വൈസ് ചാൻസലർമാരെ നിയമിക്കുന്നതടക്കം ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ അധികാരമുണ്ട്‌. കേന്ദ്രസർക്കാരിന്റെ താൽപ്പര്യങ്ങൾ നടപ്പാക്കാൻ പല ഗവർണർമാരും ശ്രമിക്കുന്നത്‌ സംസ്ഥാന സർക്കാരുകളുമായി തർക്കത്തിലേക്ക്‌ നയിക്കുന്ന സാഹചര്യമുണ്ട്‌. തീരുമാനങ്ങളിൽ കാലതാമസമുണ്ടാകാനും ഇതിടയാക്കുന്നുണ്ട്‌. ഈ ഘട്ടത്തിലാണ്‌ മമത ബാനർജി സർക്കാരിന്റെ നീക്കം. ഗവർണർക്കുപകരം മുഖ്യമന്ത്രിയെ ചാൻസലറാക്കാനുള്ള ബിൽ ബംഗാൾ നിയമസഭയിൽ അനായാസം പാസാക്കാനാകും. ബില്ല്‌ ഗവർണറുടെ അംഗീകാരത്തിന്‌ എത്തുന്നതോടെ ഏറ്റുമുട്ടലിനുള്ള സാഹചര്യം ഉണ്ടാകാം.

തമിഴ്‌നാട്‌ സംസ്ഥാന സർക്കാർ വൈസ്‌ ചാൻസലറെ നിയമിക്കാനുള്ള ഗവർണറുടെ അധികാരം റദ്ദാക്കി സർക്കാരിന്‌ ചുമതല നൽകുന്ന ബിൽ ഏപ്രിലിൽ പാസാക്കിയിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top