29 March Friday

ശൈശവ വിവാഹങ്ങൾക്കും രജിസ്‌ട്രേഷന്‌ അനുമതി നൽകി രാജസ്ഥാൻ സർക്കാർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

ജയ്‌പൂർ > ശൈശവ വിവാഹങ്ങൾക്കും രജിസ്‌ട്രേഷന്‌ അനുമതി നൽകി രാജസ്ഥാനിലെ കോൺഗ്രസ്‌ സർക്കാർ. ശൈശവ വിവാഹങ്ങളടക്കമുള്ള മുഴുവൻ വിവാഹങ്ങൾക്കും രാജസ്ഥാനിൽ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. ഇതിനായി 2009 ലെ നിർബന്ധിത വിവാഹ രജിസ്‌ട്രേഷൻ നിയമം ഭേദഗതി  ചെയ്‌തുള്ള ബിൽ നിയമസഭ വെള്ളിയാഴ്‌ച പാസാക്കി. വിവാഹ സമയത്ത് പെൺകുട്ടിക്ക് പ്രായം 18ന്‌ താഴെയും ആൺകുട്ടിക്ക് 21ന്‌ താഴെയുമാണെങ്കിൽ ബന്ധപ്പെട്ട വിവരങ്ങൾ വിവാഹം നടന്ന്‌ 30 ദിവസത്തിനുള്ളിൽ മാതാപിതാക്കളോ രക്ഷിതാക്കളോ നൽകണം.

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്‌ നിയമത്തിൽ ഭേദഗതി വരുത്തിയതെന്നാണ്‌ സംസ്ഥാന സർക്കാരിന്റെ വാദം. ശൈശവ വിവാഹത്തിന് നിയമസാധൂകരണം നല്‍കുന്നതാണ് ബില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

എന്നാൽ, നിയമഭേദഗതിയിൽ ശൈശവ വിവാഹങ്ങൾക്ക്‌ നിയമ സാധുത നൽകുമെന്ന്‌ ഒരിടത്തും പറയുന്നില്ലെന്ന്‌ രാജസ്ഥാൻ പാർലമെന്ററികാര്യ മന്ത്രി ശാന്തി ധരിവാൾ പറഞ്ഞു. വിവാഹ സർട്ടിഫിക്കറ്റ് ഒരു നിയമപരമായ രേഖയാണെന്നും അതിന്റെ അഭാവത്തിൽ വിധവയ്‌ക്ക് സർക്കാർ ആനുകൂല്യം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top