20 April Saturday
മഹാരാഷ്ട്രയിൽ സഖ്യമുണ്ടെങ്കിലും ഗോവയില്‍ 
എൻസിപി, ശിവസേന സഖ്യം വേണ്ടെന്ന് കോൺഗ്രസ്‌

ഗോവയിൽ വിശാല പ്രതിപക്ഷ സഖ്യമില്ല ; ഒന്നിച്ച് മൽസരിക്കാൻ എൻസിപി, ശിവസേന

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

ന്യൂഡൽഹി   

ഗോവയിൽ കോൺഗ്രസും എഎപിയും തൃണമൂൽ കോൺഗ്രസും കൂടുതൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ ബിജെപിക്കെതിരായി വിശാല പ്രതിപക്ഷസഖ്യ സാധ്യത അടഞ്ഞു.
ഒമ്പത്‌ സീറ്റിൽക്കൂടി കോൺഗ്രസ്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇതോടെ 28 സീറ്റില്‍ സ്ഥാനാർഥികളായി. ആകെ 40ൽ രണ്ട്‌ സീറ്റ്‌ സഖ്യകക്ഷിയായ ഗോവ ഫോർവേർഡ്‌ പാർടിക്കാണ്‌.

മഹാരാഷ്ട്രയിൽ സഖ്യകക്ഷികളായ എൻസിപിയുമായും ശിവസേനയുമായും കൂട്ടുകെട്ടില്ലെന്ന നിലപാടിലാണ്‌ കോൺഗ്രസ്‌. ഇതോടെ എൻസിപിയും ശിവസേനയും സഖ്യമായി മൽസരിക്കാൻ ധാരണയായി. പരമാവധി സീറ്റുകളിൽ മൽസരിക്കും.എഎപി അഞ്ച്‌ സീറ്റിൽക്കൂടി പ്രഖ്യാപിച്ചതോടെ 30ലും സ്ഥാനാർഥികളായി. ആരുമായും സഖ്യത്തിനില്ലെന്ന്‌ എഎപി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

കോൺഗ്രസ്‌ സഖ്യത്തിനില്ലെന്ന്‌ തീർച്ചയായതോടെ തൃണമൂൽ 11 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി ചർച്ചിൽ അലിമാവോ, രാജ്യസഭാംഗം ലുസീഞ്ഞോ ഫെലീറോ എന്നിവർ പട്ടികയിലുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top