24 April Wednesday

ആഗോള മാധ്യമ സ്വാതന്ത്ര്യ റാങ്കിങ്‌ : ഇന്ത്യ താഴേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 4, 2022


പാരീസ്‌
മോദി ഭരണത്തിൽ മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യ താഴേക്ക്‌. 2016ൽ 133–-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2021ൽ 150–-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. പാരീസ്‌ ആസ്ഥാനമായ റിപ്പോർട്ടേഴ്‌സ്‌ വിത്തൗട്ട്‌ ബോർഡേഴ്‌സാണ്‌ ‘ആഗോള മാധ്യമസ്വാതന്ത്ര്യ സൂചിക’ തയ്യാറാക്കിയത്‌.

കഴിഞ്ഞ വർഷത്തെ സൂചികയിൽ ഇന്ത്യ 142–-ാം സ്ഥാനത്തായിരുന്നു.‘മാധ്യമപ്രവർത്തകർക്കുനേരെയുള്ള അതിക്രമം, പക്ഷപാതിത്വമുള്ള മാധ്യമസ്ഥാപനങ്ങൾ, മാധ്യമ ഉടമസ്ഥതയുടെ കേന്ദ്രീകരണം ഇവയെല്ലാം വലത്‌ ഹിന്ദു ദേശീയവാദി ഭരണത്തിൽ  രാജ്യത്തെ അപകടകരമായ സാഹചര്യം വ്യക്തമാക്കുന്നു. പുരോഗമന ചിന്താഗതിയുണ്ടായിരുന്ന ഇന്ത്യൻ മാധ്യമങ്ങളുടെ സ്വഭാവം 2010കളുടെ പകുതിയോടെ മാറിമറിഞ്ഞു.
പ്രധാനമന്ത്രിയായ മോദി രാജ്യത്തെ വൻകിട മാധ്യമ ഉടമസ്ഥരുമായി ചങ്ങാത്തമുണ്ടാക്കി. 70 മാധ്യമസ്ഥാപനമുള്ള മുകേഷ്‌ അംബാനിയുടെ റിലയൻസ്‌ ഇൻഡസ്‌ട്രീസ്‌ ഉദാഹരണം. കോവിഡിന്റെ മറവിൽ സർക്കാർ മാധ്യമങ്ങൾക്കുനേരെ ഒളിപ്പോര്‌ പ്രഖ്യാപിച്ചു.

സർക്കാർവിരുദ്ധ വാർത്തകൾ നൽകുന്ന മാധ്യമപ്രവർത്തകർ വേട്ടയാടപ്പെടുന്നു. നിലവിൽ 13 മാധ്യമപ്രവർത്തകർ ജയിലിലാണ്‌. ഈ വർഷം ഒരാൾ കൊല്ലപ്പെട്ടു. സമൂഹമാധ്യമങ്ങൾ വഴിയും മാധ്യമപ്രവർത്തകർ വേട്ടയാടപ്പെടുന്നു’–- ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top