29 March Friday

ഗോഡ്‌സെ ഇന്ത്യയുടെ "യോഗ്യനായ മകൻ' എന്ന്‌ കേന്ദ്രമന്ത്രി ഗിരിരാജ്‌ സിങ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

ന്യൂഡൽഹി > ഗാന്ധിഘാതകൻ ഗോഡ്‌സെ രാജ്യത്തിന്റെ മകൻ ആയിരുന്നുവെന്ന്‌ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ്‌ സിങ്‌. എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരായ വിമർശനത്തിലാണ്‌ ഗിരിരാജ്‌ സിങിന്റെ വിവാദ പരാമർശം.

തീഷ്‌ണവും വിവാദപരവുമായ പ്രസംഗങ്ങൾക്ക് പേരുകേട്ട നാഥുറാം ഗോഡ്‌സെയെ ഇന്ത്യയുടെ ‘സപുത്’ (യോഗ്യനായ മകൻ) എന്നാണ് വിശേഷിപ്പിച്ചത്. "ഗാന്ധിയുടെ കൊലയാളിയാണ് ഗോഡ്‌സെ എങ്കിൽ, അദ്ദേഹവും രാജ്യത്തിന്റെ പുത്രനാണെന്ന്' ഗ്രാമവികസന, പഞ്ചായത്തിരാജ് വകുപ്പുകൾ വഹിക്കുന്ന ഗിരിരാജ് സിംഗ് പറഞ്ഞു.

ഔറംഗസേബിനെയും ടിപ്പു സുൽത്താനെയും കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ രാഷ്ട്രീയ ചേരിതിരിവ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

"ഗാന്ധിയുടെ ഘാതകൻ ഗോഡ്‌സെ ആണെങ്കിൽ, അയാളും രാജ്യത്തിന്റെ പുത്രനാണ്. അവൻ ജനിച്ചത് ഇന്ത്യയിലാണ്, ഔറംഗസീബിനെയും ബാബറിനെയും പോലെ ഒരു അധിനിവേശക്കാരനായിരുന്നില്ല. ബാബറിന്റെ മകൻ എന്ന് വിളിക്കപ്പെടുന്നതിൽ ആർക്കെങ്കിലും സന്തോഷമുണ്ടെങ്കിൽ ആ വ്യക്തിക്ക് ഭാരത് മാതയുടെ മകനാകാൻ കഴിയില്ല," ഗിരിരാജ് സിംഗ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top