18 September Thursday

കോൺ​ഗ്രസിന് 
300 സീറ്റ് കിട്ടില്ല: 
ഗുലാംനബി ആസാദ്

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

ghulam nabi azad twitter


ന്യൂഡൽഹി
അടുത്ത തെരഞ്ഞെടുപ്പില്‍ 300 സീറ്റുനേടി കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് തോന്നുന്നില്ലെന്ന് മുതിര്‍ന്ന കോൺ​ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ജമ്മു കശ്‌മീരിന്‌ പ്രത്യേക പദവി നൽകിയ അനുച്ഛേദം 370-ന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതിക്കോ സര്‍ക്കാരിനോ മാത്രമേ സാധിക്കൂ. നിലവിലെ തീരുമാനം പിന്‍വലിക്കാന്‍ അധികാരത്തിലെത്തിയാല്‍ തന്നെ കോണ്‍ഗ്രസിന് 300ല്‍ അധികം എംപിമാരുടെ പിന്തുണ വേണം. 2024ലെ തെരഞ്ഞെടുപ്പില്‍ 300 ലോക്‌സഭാ സീറ്റ് നേടാനാവുമെന്ന് തോന്നുന്നില്ല. ദൈവം സഹായിച്ച് അതിന് സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു, എന്നാല്‍ സാധ്യത കുറവാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top