06 July Sunday

ഗൗരി ലങ്കേഷ്‌ വധം സംഘടിത കുറ്റകൃത്യം തന്നെ : സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021


ന്യൂഡൽഹി
ഗൗരി ലങ്കേഷ്‌ വധക്കേസിലെ മുഖ്യപ്രതിക്കെതിരെ കർണാടക സംഘടിത കുറ്റകൃത്യ നിരോധന നിയമപ്രകാരമുള്ള (കെസിഒസിഎ) കുറ്റം പുനഃസ്ഥാപിച്ച്‌ സുപ്രീംകോടതി. പ്രതി മോഹൻനായിക്കിനെതിരെ കെസിഒസിഎ ചുമത്തിയത്‌ കർണാടക ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ്‌ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ്‌ എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്‌, കുറ്റങ്ങൾ നിലനിൽക്കുമെന്ന്‌ ഉത്തരവിട്ടു. കവിതയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ഹുസേഫാ അഹമദിയും പ്രതിക്കുവേണ്ടി അഡ്വ. ബസവാപ്രഭു എസ്‌ പാട്ടീലും ഹാജരായി. സെപ്‌തംബറിൽ വിശദമായ വാദംകേൾക്കൽ പൂർത്തിയാക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top