08 December Friday

ഗഗൻയാൻ പരിശീലന ദൃശ്യങ്ങൾ പുറത്ത്‌ ; പരീക്ഷണ പറക്കലുകൾ ഈ മാസം അവസാനം

വെബ് ഡെസ്‌ക്‌Updated: Thursday Oct 5, 2023



തിരുവനന്തപുരം
ഗഗൻയാൻ ദൗത്യത്തിനായി തെരഞ്ഞെടുത്തവരുടെ പരിശീലന ദൃശ്യങ്ങൾ ആദ്യമായി പുറത്തുവിട്ട്‌ ഇന്ത്യൻ വ്യോമസേന. ഐഎസ്‌ആർഒയുടെ ആദ്യ മനുഷ്യദൗത്യത്തിനായി സേനയിലെ നാല്‌ പൈലറ്റുകളെയാണ്‌ തെരഞ്ഞെടുത്തത്‌. ഇവർ റഷ്യയിൽ പരിശീലനം പൂർത്തിയാക്കി ബംഗളൂരുവിലെ പരിശീലന കേന്ദ്രത്തിലാണിപ്പോൾ. ഇവിടെനിന്നുള്ള ദൃശ്യങ്ങൾ വ്യോമസേനയുടെ 91–--ാം വാർഷികത്തിന്റെ ഭാഗമായി തയ്യാറാക്കിയ വീഡിയോയിലാണുള്ളത്‌. എന്നാൽ, അംഗങ്ങളെ തിരിച്ചറിയാനാകില്ല. സുരക്ഷയുടെ ഭാഗമായാണിത്‌.

രണ്ട്‌ വർഷത്തിനുള്ളിൽ രണ്ട്‌ പേരെ ബഹിരാകാശത്ത്‌ എത്തിക്കുകയാണ്‌ ഐഎസ്‌ആർഒ ലക്ഷ്യം. പ്രത്യേക പേടകത്തിൽ ഒരാഴ്‌ച ഭൂമിയെ വലംവയ്‌ക്കുന്ന ഇരുവരേയും സുരക്ഷിതമായി കടലിൽ ഇറക്കും. ആളില്ലാ പരീക്ഷണ പറക്കലുകൾക്ക്‌ ഈ മാസം അവസാനം തുടക്കമിട്ടേക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top