19 April Friday

ഇന്ധനവില വീണ്ടും കൂട്ടി: കൊച്ചിയിൽ പെട്രോളിന്‌ 85.36 രൂപ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021


ന്യൂഡൽഹി> രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന്‌  കൂട്ടിയത്‌. ഒരുമാസത്തിൽ ഇത്‌ അഞ്ചാംതവണയാണ്‌ വില കൂട്ടുന്നത്‌. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 85 രൂപ 36 പൈസയും ഡീസലിന് 79 രൂപ 51 പൈസയുമായി ഉയര്‍ന്നു.

കൊവിഡിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ ഉത്പാദനം കുറഞ്ഞതാണ് പെട്രോള്‍ വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകാന്‍ കാരണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top