20 April Saturday

രാജ്യാന്തര വിമാനങ്ങൾക്ക് കൊച്ചിയിൽ ഇന്ധനം നിറയ്‌ക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

നെടുമ്പാശേരി
രാജ്യാന്തര വ്യോമപാതകളിൽ സഞ്ചരിക്കുന്ന വിമാനങ്ങൾക്ക്‌ നെടുമ്പാശേരി വിമാനത്താവളത്തിൽ  ഇന്ധനം നിറയ്ക്കാൻ ‘ടെക്‌നിക്കൽ ലാൻഡിങ്‌’ സൗകര്യം കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്‌ ലിമിറ്റഡ്‌ (സിയാൽ) ഏർപ്പെടുത്തി. മൂന്നുദിവസത്തിനുള്ളിൽ ഒമ്പത്‌ വിമാനങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ധനം നിറയ്ക്കാൻ ഇറങ്ങി. 4.75 ലക്ഷം ലിറ്റർ ഇന്ധനമാണ് നിറച്ചത്.

ലാൻഡിങ് ഫീ ഉൾപ്പെടെ ഈടാക്കുന്നതിനാൽ വിമാനത്താവളത്തിന്റെ വരുമാനം കൂടുമെന്ന്‌ സിയാൽ അധികൃതർ അറിയിച്ചു. ശ്രീലങ്കയിലെ ഇന്ധനപ്രതിസന്ധിയെ തുടർന്ന് ചില വ്യോമയാന കമ്പനികൾ ടെക്‌നിക്കൽ ലാൻഡിങ്‌ ആവശ്യപ്പെട്ട്‌ സിയാലിനെ സമീപിച്ചിരുന്നു.  ഇതിന്‌ സൗകര്യമൊരുക്കിയതോടെ, കൊളംബോയിൽനിന്ന് യൂറോപ്പിലേക്കും ഗൾഫിലേക്കും പോകുന്ന വിമാനങ്ങളാണ് ഇന്ധനം നിറയ്ക്കാൻ കൊച്ചിയിൽ ഇറങ്ങിയത്.

ശ്രീലങ്കയിലെ ഇന്ധനപ്രതിസന്ധിയെ തുടർന്ന്‌, രാജ്യാന്തര സർവീസ്‌ നടത്തുന്ന വ്യോമയാന കമ്പനികൾ ഇത്തരമൊരു സാധ്യത ആരാഞ്ഞപ്പോൾത്തന്നെ കൃത്യമായി ഇടപെടാൻ കഴിഞ്ഞെന്ന്‌ സിയാൽ എംഡി  എസ്‌ സുഹാസ് പറഞ്ഞു. ടെക്‌നിക്കൽ ലാൻഡിങ്‌ വിജയകരമായതോടെ കൂടുതൽ വ്യോമയാന കമ്പനികൾ സമീപിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top