27 April Saturday

പെട്രോളിയം തീരുവകൾ ; കഴിഞ്ഞവർഷം കേന്ദ്രത്തിന്‌
 ലഭിച്ചത്‌ 4.92 ലക്ഷം കോടി

പ്രത്യേക ലേഖകൻUpdated: Tuesday Mar 14, 2023


ന്യൂഡൽഹി
പെട്രോളിയം ഉൽപ്പന്നങ്ങളുടെ തീരുവ, പ്രത്യേക തീരുവ, സെസ്‌, ലാഭവിഹിതം എന്നീഇനങ്ങളിൽ 2020–-21ൽ കേന്ദ്രസർക്കാരിന്‌ ലഭിച്ചത്‌ 4.92 ലക്ഷം കോടി രൂപ. എല്ലാ സംസ്ഥാനങ്ങൾക്കുമായി ഈയിനത്തിൽ ലഭിച്ചത്‌ 2.82 ലക്ഷം കോടിമാത്രം. 2020–-21ൽ ഇത്‌ യഥാക്രമം 4.55 ലക്ഷം കോടി, 2.17 ലക്ഷം കോടി രൂപ വീതമായിരുന്നെന്നും രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനെ പെട്രോളിയം സഹമന്ത്രി രാമേശ്വർ തേലി അറിയിച്ചു. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക്‌ ജിഎസ്‌ടി ചുമത്തിയാൽ വില കുറയുമെന്ന വാദം അടിസ്ഥാനരഹിതമാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഈ കണക്ക്‌. കേന്ദ്രത്തിന്‌ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിവിധതരം തീരുവകളിൽനിന്നുള്ള വരുമാനം ഓരോ വർഷവും വർധിക്കുകയാണ്‌. 2017–-18ൽ 3.36 ലക്ഷം കോടി രൂപയായിരുന്നു കേന്ദ്രത്തിന്റെ വരുമാനം. നടപ്പ്‌ സാമ്പത്തികവർഷം ഡിസംബർവരെ കേന്ദ്രത്തിന്‌ 3.07 ലക്ഷം കോടി രൂപ ലഭിച്ചു. എന്നാൽ സംസ്ഥാനങ്ങളുടെ വരുമാനം ഇതേ തോതിൽ വർധിക്കുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top