20 April Saturday

ഏഷ്യയിലെ സമ്പന്നൻ : അദാനിയെ പിന്തള്ളി മുകേഷ്‌ അംബാനി

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023


ഹിൻഡൻബർഗ്‌ റിസർച്ച്‌ റിപ്പോർട്ടിനെത്തുടർന്ന്‌  അദാനി ഗ്രൂപ്പ് ഓഹരികൾ വൻ തിരിച്ചടി നേരിട്ടതോടെ ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന പദവി ഗൗതം അദാനിക്ക്‌ നഷ്‌ടമായി. ലോകത്തിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരൻ എന്ന പദവിയും അദാനിക്ക്‌ നഷ്‌ടമായി.

ലോകകോടീശ്വരൻമാരുടെ ഫോർബ്‌സ്‌ പട്ടികപ്രകാരം ഗൗതം അദാനി 15–-ാം സ്ഥാനത്താണ്‌. ഒമ്പതാം സ്ഥാനത്തുള്ള റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് നിലവിൽ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ. മുകേഷ് അംബാനിക്ക് 6.86 ലക്ഷം കോടിയുടെ ആസ്തിയും ഗൗതം അദാനിക്ക് 6.14 ലക്ഷം കോടിയുടെ ആസ്തിയുമാണുള്ളത്. കഴിഞ്ഞ ദിവസം ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെ ആദ്യ പത്തുപേരിൽനിന്ന്‌ അദാനി പുറത്തായിരുന്നു.

ഇതേസമയം, അദാനിയുടെ ഓഹരികളിൽ ഇടിവ്‌ തുടരുകയാണ്‌. ബുധനാഴ്‌ച 25 ശതമാനമാണ്‌ ഇടിഞ്ഞത്. അതേസമയം ഓഹരി വിപണികൾ നേട്ടം തുടരുകയാണ്.  സെന്‍സെക്സ് 1.91 ശതമാനം ഉയർന്നു. ബുധനാഴ്‌ച വ്യാപാരം ആരംഭിച്ച ഉടൻ അദാനി കമ്പനികൾ നേട്ടത്തിലായിരുന്നുവെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് പോയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top