29 March Friday

മലയാളികളടക്കം ദുരിതത്തിൽ; വിമാന ടിക്കറ്റ് നിരക്ക് കുറയ്‌ക്കാൻ കേന്ദ്രം ഇടപെടണമെന്ന്‌ ജോൺ ബ്രിട്ടാസ്‌ എം.പി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022

ന്യൂഡൽഹി > വിമാന ടിക്കറ്റ്‌ നിരക്ക്‌ വർധനയിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഈടാക്കാവുന്ന വിമാന ടിക്കറ്റ് നിരക്കിന്റെ ഉയർന്ന പരിധി സംബന്ധിച്ച് ചട്ടങ്ങൾ കൊണ്ട് വരണമെന്നും ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടു.

ഗള്‍ഫ് അടക്കമുള്ള രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് മലയാളികള്‍ക്ക് ഇപ്പോഴത്തെ അമിതമായ നിരക്ക് വര്‍ധനവ് കാരണം നാട്ടിലേക്ക് വരാന്‍ കഴിയാത്ത അവസ്ഥയാണ്. 300 മുതൽ 600 ശതമാനം വരെയാണ് നിരക്ക് വർധന. കേന്ദ്രം ഉടൻ വിഷയത്തിൽ ഇടപെടണമെന്ന്‌ ജോൺ ബ്രിട്ടാസ്‌ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top