ഗാങ്ടോക്
സിക്കിമിൽ മേഘവിസ്ഫോടനത്തെതുടർന്ന് ഉണ്ടായ മിന്നൽപ്രളയത്തിൽ കനത്ത നാശം. ബുധനാഴ്‌ച ടീസ്‌ത നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 23 സൈനികരടക്കം 82 പേരെ കാണാതായി. അഞ്ചു മൃതദേഹങ്ങൾ കണ്ടെടുത്തു. സൈനിക ക്യാമ്പ് വെള്ളത്തിനടിയിലായി. ചുങ്താങ് അണക്കെട്ട് തകർന്നു. നദിയിൽ 15 മുതൽ 20 അടിവരെ ജലനിരപ്പുയർന്നു. സൈനികവാഹനങ്ങളും കാണാതായിട്ടുണ്ട്. ദേശീയപാതയടക്കം നിരവധി റോഡുകൾ തകർന്ന് ഗതാഗതം സ്തംഭിച്ചു.
റാങ്പോയിലും സമീപ പ്രദേശത്തുമായി നാലായിരത്തോളം പേരെ ഒഴിപ്പിച്ചെന്നും ജില്ലയിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നെന്നും അധികൃതർ അറിയിച്ചു. കനത്ത മഴ തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നു. ദുരന്തത്തെ നേരിടാൻ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പി എസ് തമാങ്ങിന് ഉറപ്പ് നൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..