02 July Wednesday

2 യുദ്ധവിമാനം കൂട്ടിയിടിച്ച് തകര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

ഭോപാൽ> പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ രണ്ടു യുദ്ധവിമാനം കൂട്ടിയിടിച്ച്‌ ഒരു പൈലറ്റ്‌ മരിച്ചു. സുഖോയ് എസ്‌യു -30, മിറാഷ് 2000 വിമാനങ്ങളാണ്‌ ശനി പുലർച്ചെ അഞ്ചിന്‌ ഗ്വാളിയോറിൽ കൂട്ടിയിടിച്ചത്‌. ഒരു വിമാനം മധ്യപ്രദേശിലെ മൊറേനയിലും മറ്റൊന്ന് 100 കിലോമീറ്റർ അകലെ രാജസ്ഥാനിലെ ഭരത്പുരിലുമാണ്‌ വീണത്‌. മിറാഷിലെ പൈലറ്റ്‌ വിങ്‌ കമാൻഡർ ഹനുമന്ദ്‌ വാറു സാരഥിയാണ്‌ മരിച്ചത്‌.

സുഖോയിലുണ്ടായിരുന്ന രണ്ടുപേർ ഗുരുതര പരിക്കോടെ രക്ഷപ്പെട്ടു. ഗ്വാളിയോറിൽനിന്നാണ് വിമാനങ്ങൾ പറന്നുയർന്നത്. സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചു. അപകടത്തിൽപ്പെട്ട വിമാനം 100 കിലോമീറ്റർ ദൂരം സഞ്ചരിച്ചത്‌ എങ്ങനെ എന്നതിലടക്കം ദുരൂഹതയുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top