19 April Friday

കുപ്പിവെള്ളത്തിന്റെ പേരില്‍ തര്‍ക്കം; യാത്രക്കാരനെ മര്‍ദിച്ച് ട്രെയിനില്‍ നിന്നും പുറത്തേക്കെറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

ലക്‌നൗ> കുപ്പിവെള്ളത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ട്രെയിനില്‍ നിന്നും പുറത്തേക്കെറിഞ്ഞു. ഉത്തര്‍പ്രദേശിലെ ജാന്‍സിയിലാണ് സംഭവം. പാന്‍ട്രി ഉദ്യോഗസ്ഥനാണ് അതിക്രമം കാട്ടിയത്. രപ്‌തിസാഗര്‍ എക്‌സപ്രസില്‍ രവി യാദവും സഹോദരിയും യാത്ര ചെയ്യുന്നതിനിടെയാണ് കുപ്പിവെള്ളം വാങ്ങിയതും പാന്‍മസാല തുപ്പിയതും സംബന്ധിച്ച് തര്‍ക്കമുണ്ടായത്.

 സഹോദരി ലളിത്പൂരിലെത്തിയപ്പോള്‍ ഇറങ്ങുകയും എന്നാല്‍ യാദവിനെ പാന്‍ട്രി ജീവനക്കാരന്‍ ഇറങ്ങാന്‍ അനുവദിക്കാതിരിക്കുകയുമായായിരുന്നു. തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക്  എറിയുകയുമായിരുന്നു. ജിറോളി ഗ്രാമത്തില്‍ ട്രെയിന്‍ എത്തിയതോടെയാണ് തര്‍ക്കങ്ങളുടെ തുടക്കം. പുറത്തേക്ക് തെറിച്ചുവീണ യാദവിനെ നാട്ടുകാര്‍ ചേര്‍ന്ന്  സ്വകാര്യ ആശുത്രിയിലെത്തിച്ചു. പിന്നീട് ജാന്‍സിയിലെ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. യാദവ് ഗുരുതരാവസ്ഥ തരണം ചെയ്ത‌തായാണ് വിവവരം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.  അമിത് എന്ന വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top