23 April Tuesday

ജമ്മു കശ്‍മീരിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

ന്യൂഡൽഹി> ജമ്മു കശ്‌മീരിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു. റംബാൻ ജില്ലയിലെ ഖോനി നല്ലയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിന്റെ 40 മീറ്ററോളം ഉള്ളിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തി.

കരസേനയുടെയും പൊലീസിന്റെയും സംയുക്ത രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തുരങ്കത്തിന്റെ മുൻവശത്ത് നിർത്തിയിട്ടിരുന്ന നിരവധി യന്ത്രങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top