ന്യൂഡൽഹി > കുട്ടികൾ തമ്മിലുണ്ടായ അടിപിടിക്കിടെ ഡൽഹിയിൽ മകനെ രക്ഷിക്കാൻ ശ്രമിച്ച പിതാവിനെ അക്രമികൾ ഇഷ്ടികകൊണ്ട് അടിച്ചുകൊന്നു. ചുമട്ടുതൊഴിലാളിയായ മുഹമ്മദ് ഹാനിഫ് (38) ആണ് കൊല്ലപ്പെട്ടത്. ഡൽഹിയിലെ സഞ്ജയ് കോളനിയിൽ വെള്ളി രാത്രി പതിനൊന്നിനാണ് സംഭവം.
ഹനീഫിന്റെ മക്കൾക്കും അടിപിടിയിൽ പരിക്കേറ്റു. റോഡരികിൽ വച്ചിരുന്ന ബൈക്ക് എടുക്കാൻപോയ കുട്ടിക്കാണ് ആദ്യം മർദനമേറ്റത്. ഹാനിഫിന്റെ പതിനാലുകാരനായ മകൻ ബൈക്ക് എടുക്കാനായി പുറത്തേക്കിറങ്ങിയപ്പോൾ ഒരു സംഘം ആൺകുട്ടികൾ തടയുകയായിരുന്നു. വഴിമാറാൻ ആവശ്യപ്പെട്ടതോടെയാണ് വാക്കുതർക്കവും സംഘർഷവുമുണ്ടായത്.
സംഘർഷം രൂക്ഷമായപ്പോൾ മകനെ ആക്രമിക്കുന്നത് തടയാനായി ഹാനിഫ് എത്തി. തുടർന്ന് അക്രമികൾ ഇഷ്ടികകൊണ്ട് ഹാനിഫിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..