02 May Thursday

കുരുക്ഷേത്രയില്‍ കർഷകരെ തല്ലിച്ചതച്ചു

പ്രത്യേക ലേഖകൻUpdated: Thursday Jun 8, 2023

ന്യൂഡൽഹി> സൂര്യകാന്തിക്കുരു മിനിമം താങ്ങുവിലയിൽ സംഭരിക്കണമെന്ന ആവശ്യം ഹരിയാന സർക്കാർ നിരാകരിച്ചതിൽ പ്രതിഷേധിച്ച്‌ കുരുക്ഷേത്രയിൽ ദേശീയപാത ഉപരോധിച്ച കർഷകർക്കുനേരെ ഭീകരമായ പൊലീസ്‌ ലാത്തിച്ചാർജ്‌. ജലപീരങ്കിയും പ്രയോഗിച്ചു. നൂറുകണക്കിനു കർഷകരെ അറസ്റ്റ്‌ ചെയ്‌തു. പൊലീസ്‌ അതിക്രമത്തിൽ പ്രതിഷേധിച്ച്‌ സോനിപ്പത്ത്‌, റോത്തക്ക്‌, ഗൊഹാന, കർണാൽ എന്നിവിടങ്ങളിലടക്കം ഹരിയാനയിൽ ഉടനീളം കർഷകർ വഴി തടഞ്ഞു. ഗുർണാംസിങ്‌ ചഡൂണി നയിക്കുന്ന ബികെയു നേതൃത്വത്തിലാണ്‌ പ്രക്ഷോഭം.

സൂര്യകാന്തിക്കുരു ക്വിന്റലിന്‌ 6400 രൂപയ്‌ക്ക്‌ സർക്കാർ സംഭരിക്കണമെന്നതാണ്‌ കർഷകരുടെ ആവശ്യം. സർക്കാർ നയം തിരുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡൽഹി– -അമൃത്‌സർ ദേശീയപാത ഉപരോധിച്ച കർഷകരെയാണ്‌ പൊലീസിനെ ഉപയോഗിച്ച്‌ ബിജെപി സർക്കാർ വേട്ടയാടിയത്‌. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കർഷകവിരുദ്ധനാണെന്നും ആവശ്യം നേടിയെടുക്കുന്നതുവരെ പ്രക്ഷോഭത്തിൽ ഉറച്ചുനിൽക്കുമെന്നും കർഷകനേതാക്കൾ പറഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ച്‌ അംബാലയിലും കർഷകർ പ്രക്ഷോഭത്തിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top