10 December Sunday

കൊൽക്കത്തയിൽ കർഷകത്തൊഴിലാളി മഹാറാലി ; ബിജെപി ഭരണത്തിന് അറുതി വരുത്താൻ പോരാട്ടം ശക്തിപ്പെടുത്തണണമെന്ന് എ വിജയരാഘവൻ

ഗോപിUpdated: Tuesday Sep 26, 2023


കൊൽക്കത്ത
ജനവിരുദ്ധ ബിജെപി ഭരണത്തിന് അറുതി വരുത്താൻ നിരന്തരവും തീവ്രവുമായ യോജിച്ച പോരാട്ടം ശക്തിപ്പെടുത്തണമെന്ന്‌ അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ പ്രസിഡന്റ്‌ എ വിജയരാഘവൻ പറഞ്ഞു. തൊഴിലാളികളായ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളെ ദ്രോഹിക്കുന്ന നയങ്ങൾ നടപ്പാക്കുകയും ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിലടിപ്പിച്ച് ജീവൽപ്രശ്‌നങ്ങളിൽനിന്ന്‌ ശ്രദ്ധ തിരിപ്പിക്കുകയുമാണ്‌ കേന്ദ്ര ബിജെപി സർക്കാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോദി, മമത സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും കൊൽക്കത്തയിൽ സംഘടിപ്പിച്ച കർഷക തൊഴിലാളി മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഖിലേന്ത്യ ജനറൽ സെക്രട്ടറി വി വെങ്കട്ട്‌, സംസ്ഥാന പ്രസിഡന്റ്‌ തുഷാർ ഘോഷ് തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരങ്ങൾ അണിനിരന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top