19 April Friday

കർഷകപ്രക്ഷോഭം; രാഷ്ട്രപതിയെ കണ്ട്‌ 
പ്രതിപക്ഷ പാർടികൾ

സ്വന്തം ലേഖകൻUpdated: Sunday Aug 1, 2021

ന്യൂഡൽഹി > കാർഷിക നിയമങ്ങൾ പിൻവലിക്കാനാവശ്യപ്പെട്ടുള്ള സമരത്തിനിടെ അഞ്ഞൂറിലേറെ കർഷകർ മരിച്ചതിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട്‌ പ്രതിപക്ഷ പാർടികൾ രാഷ്ട്രപതിയെ കണ്ടു.

കർഷക വിഷയത്തിൽ പാർലമെന്റിൽ ചർച്ചയ്‌ക്ക്‌ അവസരം ഒരുക്കാൻ ഇടപെടണമെന്നും പ്രതിപക്ഷം രാഷ്ട്രപതിയോട്‌ ആവശ്യപ്പെട്ടു. നേരത്തേ ഇടതുപക്ഷ പാർടികളടക്കം ഏഴ്‌ പാർടി ഇതേ ആവശ്യം ഉന്നയിച്ച്‌ രാഷ്ട്രപതിക്ക്‌ കത്തയച്ചിരുന്നു. കോൺഗ്രസും തൃണമൂൽ കോൺഗ്രസും കത്തിൽ ഒപ്പുവച്ചില്ല. അകാലിദൾ, എൻസിപി, നാഷണൽ കോൺഫറൻസ്‌, ബിഎസ്‌പി പാർടി നേതാക്കളാണ്‌ ശനിയാഴ്‌ച രാഷ്ട്രപതിയെ കണ്ടത്‌.

അതേസമയം, കർഷക സമരത്തിനെതിരെ മോഡി അനുകൂല മാധ്യമങ്ങൾ അപവാദപ്രചാരണം തുടരുകയാണെന്ന്‌ സംയുക്ത കിസാൻമോർച്ച പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top