26 April Friday

ഹരിയാന ഉപമുഖ്യമന്ത്രിയും ബിജെപി എംപിമാരും കര്‍ഷകര്‍ക്കൊപ്പം

സ്വന്തം ലേഖകന്‍Updated: Tuesday Dec 1, 2020

ന്യൂഡല്‍ഹി> ഹരിയാനയില്‍ എന്‍ഡിഎ ഘടകകക്ഷിയായ ജെജെപി(ജന്‍നായക് ജനതപാര്‍ടി)യും ബിജെപി എംപിമാരും കര്‍ഷകസമരത്തിനു പിന്തുണയുമായി രംഗത്തുവന്നു. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പരിഹാരം കാണണമെന്ന് ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് ചൗതാല പറഞ്ഞു.
   
 ഖാപ്പ് പഞ്ചായത്തുകളുടെ പരമോന്നതസമിതിയും കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രം പുനഃപരിശോധിക്കണമെന്ന് ഹരിയാന ഖാപ്പ് പ്രധാനും എംഎല്‍എയുമായ സോംബീര്‍ സങ്വാന്‍ ആവശ്യപ്പെട്ടു.
 
   കര്‍ഷകരുടെ സമരം രാഷ്ട്രീയപ്രേരിതമാണെന്ന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ പരാമര്‍ശം ബിജെപി എംപി ധരംഭീര്‍ സിങ് തള്ളി. കര്‍ഷകരില്‍ എല്ലാവരുമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കര്‍ഷകരുടെ  വോട്ട് വാങ്ങിയാണ് ബിജെപി ജയിച്ചത്. കര്‍ഷകരാണ് ആദ്യം, പാര്‍ടി പിന്നീടാണ്. കാരണം കര്‍ഷകരാണ് അന്നദാതാക്കള്‍. അവരെക്കുറിച്ച് സംസാരിക്കുമ്പോള്‍ കരുതല്‍ വേണമെന്നും ധരംഭീര്‍ പറഞ്ഞു.
 
 കര്‍ഷകരോഷം ബിജെപിയെ ബുദ്ധിമുട്ടിക്കുന്നതായി രത്തന്‍ ലാല്‍ കടാരിയ എംപി പറഞ്ഞു.കാര്‍ഷികനിയമങ്ങള്‍ക്ക് അനുകൂലമായി പ്രചാരണം നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. അടച്ചുപൂട്ടല്‍ കാലത്തും രാജ്യത്തെ രക്ഷിച്ചത് കാര്‍ഷികമേഖലയാണെന്ന് അദ്ദേഹം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top