23 April Tuesday

പാർലമെന്റ്‌ വഴി നിയമങ്ങൾ പിൻവലിക്കുന്നതിനായി കാത്തിരിക്കുന്നു: സംയുക്ത കിസാൻ മോർച്ച

വെബ് ഡെസ്‌ക്‌Updated: Friday Nov 19, 2021

ന്യൂഡൽഹി > മൂന്ന്‌ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സംയുക്ത കിസാൻ മോർച്ച. പാർലമെന്റ്‌ നടപടികൾവഴി നിയമം പിൻവലിക്കാനാണ്‌ കാത്തിരിക്കുന്നതെന്നും കിസാൻ മോർച്ച വാർത്താക്കുറിപ്പിൽ പറഞ്ഞു. നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള നയങ്ങളും മാറണം. പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണ്ണമായ പരിഹാരം വേണം. സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കിസാന്‍ മോര്‍ച്ച ഇന്ന് യോ​ഗം ചേരും.

700 ലധികം കർഷകരാണ്‌ ഈ സമരത്തിനിടെ മരിച്ചത്‌. ലഖിംപൂർ ഖേരിയിലും കർഷകർ കൊല്ലപ്പെട്ടു. കേന്ദ്രസർക്കാരാണ്‌ ഈ മരണങ്ങൾക്കെല്ലാം ഉത്തരവാദി. മൂന്ന്‌ കാർഷിക നിയമങ്ങൾ പിൻവലിക്കാൻവേണ്ടി മാത്രമായിരുന്നില്ല കർഷകരുടെ സമരം. വിളകൾക്ക്‌ താങ്ങുവില നൽകുന്ന ആവശ്യം ഇപ്പോഴും നിലനിൽക്കുകയാണ്‌. വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുന്നതും നടപ്പായിട്ടില്ല. ഈ ആവശ്യങ്ങളെല്ലാം നടപ്പാകുകയാണെങ്കിൽ അത്‌ വലിയ സമരവിജയമാണെന്നും കിസാൻ മോർച്ച വാർത്താക്കുറിപ്പിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top