20 April Saturday

മഹാപ്രക്ഷോഭം നേരിടേണ്ടി വരും; മുന്നറിയിപ്പുമായി സംയുക്ത കിസാൻ മോർച്ച

സ്വന്തം ലേഖകൻUpdated: Tuesday Oct 19, 2021

ന്യൂഡൽഹി > രാജ്യത്ത്‌ നൂറിലധികം കേന്ദ്രത്തിൽ ആയിരക്കണക്കിന്‌ കർഷകർ ട്രെയിൻതടയൽ സമരത്തിൽ അണിനിരന്നെന്ന്‌  സംയുക്ത കിസാൻമോർച്ച. ഉത്തർപ്രദേശിലും മധ്യപ്രദേശിലും നിരവധി കർഷകർ കസ്‌റ്റഡിയിലായി. കനത്തമഴയും മോശം കാലാവസ്ഥയും അവഗണിച്ചാണ്‌ കർഷകർ സമരത്തിന്‌ അണിനിരന്നത്‌.  കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ്‌മിശ്രയെ പുറത്താക്കിയില്ലെങ്കില്‍ മഹാപ്രക്ഷോഭം നേരിടേണ്ടി വരുമെന്ന്- സംയുക്ത കിസാൻമോർച്ച മുന്നറിയിപ്പ്‌ നൽകി.

ഉത്തർപ്രദേശിൽ കർഷകനേതാക്കളെ അറസ്‌റ്റ്‌ ചെയ്‌തു. മധ്യപ്രദേശിൽ ഗുണ, ഗ്വാളിയോർ, റെവാ, ബമാനിയാ തുടങ്ങിയ സ്ഥലങ്ങളിൽ കർഷകർ അറസ്‌റ്റിലായി. ഹൈദരാബാദിലെ കച്ഛേഗുഡയിലും അറസ്‌റ്റ്‌ നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top