29 March Friday

കർഷകരും തൊഴിലാളികളും 
വീണ്ടും സംയുക്തപോരാട്ടത്തിന് ; ആഗസ്‌തിൽ രണ്ടാഴ്‌ച പ്രചാരണം

പ്രത്യേക ലേഖകൻUpdated: Friday Jul 29, 2022


ന്യൂഡൽഹി  
അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ചെറുത്തുനിൽപ്പ്‌ രാജ്യവ്യാപകമായി  പടുത്തുയർത്താനായി തൊഴിലാളി, കർഷക, കർഷകത്തൊഴിലാളി വർഗസംഘടനകളുടെ നേതൃത്വത്തിൽ മോദി സർക്കാരിനെതിരെ തിങ്കളാഴ്‌ചമുതൽ 14 വരെ രാജ്യവ്യാപകമായി പ്രചാരണപരിപാടി സംഘടിപ്പിക്കും.
14ന്‌ വൈകിട്ട്‌ ജില്ലാകേന്ദ്രങ്ങളിൽ വിപുലമായ സംഗമങ്ങളും ജാഗ്രതാസദസ്സുകളും ദേശീയപതാക ഉയർത്തൽ പരിപാടികളും സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യ കിസാൻസഭാ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ, കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എട്ടിന്‌ ജില്ലാകേന്ദ്രങ്ങളിൽ ക്വിറ്റ്‌ ഇന്ത്യ ദിനാചരണ പരിപാടി സംഘടിപ്പിക്കും.ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ത്യാഗോജ്വല പോരാട്ടത്തിലൂടെ നേടിയ ജീവിതാവകാശങ്ങൾ ഹനിക്കുന്ന മോദി സർക്കാർ ‘സ്വാതന്ത്ര്യത്തിന്റെ അമൃത്‌ മഹോത്സവ്‌’ ആഘോഷം സംഘടിപ്പിക്കുന്നത്‌ പരിഹാസ്യമാണ്. ശക്തമായ പ്രക്ഷോഭത്തെതുടർന്ന്‌ മൂന്ന്‌ കാർഷികനിയമവും പിൻവലിച്ചെങ്കിലും മിനിമം താങ്ങുവില സംബന്ധിച്ച്‌ നൽകിയ ഉറപ്പ്‌ പാലിക്കാൻ നടപടിയില്ല. വാക്ക്‌ ലംഘിച്ച്‌ വൈദ്യുതിനിയമ ഭേദഗതി ബിൽ അവതരിപ്പിക്കാനും ശ്രമിക്കുന്നുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top