24 April Wednesday

ഡൽഹി മുങ്ങി; വിമാനങ്ങൾ റദ്ദാക്കി

സ്വന്തം ലേഖകൻUpdated: Sunday Sep 12, 2021

ന്യൂഡൽഹി
നാലരദശകത്തിലെ ഏറ്റവും ശക്തമായ കാലവര്‍ഷത്തില്‍ ഡല്‍ഹി വിമാനത്താവളം ഉൾപ്പെടെ വെള്ളത്തിനടിയില്‍. വിമാനത്താവളത്തിനുള്ളിലും ടെർമിനലുകളിലും വെള്ളം ഇരച്ചുകയറി. അഞ്ച്‌ വിമാനം വഴിതിരിച്ചുവിട്ടു, മൂന്നെണ്ണം റദ്ദാക്കി.
 വിമാനത്താവളങ്ങളിലെ വെള്ളം മണിക്കൂറുകളെടുത്താണ്‌ ജീവനക്കാർ ഒഴുക്കിവിട്ടത്‌. മോത്തിബാഗ്‌, ആർകെ പുരം, മധുവിഹാർ, ഹരിനഗർ, റോഹ്തക്ക്‌ റോഡ്‌, ബദർപുർ, സോംവിഹാർ, വികാസ്‌മാർഗ്‌, സംഘംവിഹാർ, മെഹ്‌റോളി–- ബദർപുർറോഡ്‌, മുനിർക്ക മേഖലകളിലും വെള്ളക്കെട്ട്‌ ഉണ്ടായി.

ഗതാഗതം വ്യാപകമായി തടസ്സപ്പെട്ടു. ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ മണ്‍സൂണ്‍ മഴ ലഭിച്ചത് 1975ലാണ് (1150 മില്ലി മീറ്റര്‍). ഈ സീസണിൽ ഇതുവരെ 1100 മില്ലിമീറ്റര്‍ മഴ കിട്ടി. വരുംദിവസങ്ങളിലും ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാല്‍ ഈ റെക്കോഡ് തകര്‍ക്കപ്പെടുമെന്ന് ഉറപ്പ്.


മഴയത്തും സമരം  തുടര്‍ന്ന്കർഷകർ


കനത്ത മഴയ്ക്കും ഡൽഹി അതിർത്തിയിലെ കർഷകരുടെ പോരാട്ടവീര്യം കെടുത്താനായില്ല. ഗാസിപുർ അതിർത്തിയിൽ കർഷകനേതാവ്‌ രാകേഷ്‌ ടിക്കായത്തും മറ്റ്‌ കർഷകരും വെള്ളക്കെട്ടിൽ കുത്തിയിരുന്ന്‌ സമരം ചെയ്യുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. അതേസമയം, വെള്ളത്തിൽ മുങ്ങിയ റോഡിൽ ബോട്ടിറക്കി ബിജെപി ഡൽഹി വക്താവ്‌ തേജീന്ദർപാൽ സിങ്‌ ബാഗ വാർത്ത സൃഷ്ടിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top