26 April Friday

യുപിയില്‍ ബിജെപി എംഎൽഎയെ ആട്ടിപ്പായിച്ച് കര്‍ഷകര്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

ന്യൂഡൽഹി > യുപിയില്‍ ബിജെപി സ്ഥാനാർഥികൾക്കെതിരെ കർഷകരോഷം ശക്തിപ്പെടുന്നു. മൂന്ന്‌ കര്‍ഷകദ്രോഹ നിയമങ്ങളും കേന്ദ്രത്തെകൊണ്ട് പിൻവലിപ്പിച്ചെങ്കിലും ലഖിംപുർ ഖേരി കര്‍ഷകൂട്ടക്കൊല അടക്കമുള്ള വിഷയങ്ങളിലെ ബിജെപിനിലപാടില്‍  കർഷകർ അമർഷത്തിലാണ്‌.

മുസഫർനഗറിൽ പ്രചാരണത്തിനെത്തിയ ബിജെപി സ്ഥാനാര്‍ത്ഥിയായ ഖതൗലി എംഎൽഎ വിക്രം സിങ്‌ സെയ്‌നിയെ കർഷകർ ആട്ടിപ്പായിച്ചു.സ്വന്തം ഗ്രാമമായ മുനാവർപ്പുരിൽ യോഗത്തിനെത്തിയ എംഎൽഎയുടെ വാഹനം നാട്ടുകാർ വളഞ്ഞ്‌ മുദ്രാവാക്യം മുഴക്കി. പ്രതിഷേധം കനത്തതോടെ ഡ്രൈവർ കാർ വേഗത്തിൽ ഓടിച്ച്‌ എംഎൽഎയെ രക്ഷപ്പെടുത്തി. കർഷകസമരത്തെ പലപ്പോഴും എംഎൽഎ അപഹസിച്ചിരുന്നു.

തീവ്രവർഗീയചുവയുള്ള പ്രസ്‌താവനകളിലൂടെ കുപ്രസിദ്ധനാണ്‌ വിക്രം സിങ്‌ സെയ്‌നി. കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഘട്ടത്തിൽ "ബിജെപിക്കാർ ആഹ്ലാദത്തിലാണ്‌ അവിടെയുള്ള വെളുത്ത പെൺകുട്ടികളെ ഇനി കല്യാണം കഴിക്കാം' എന്നായിരുന്നു സെയ്നിയുടെ പ്രതികരണം.

ഇന്ത്യയിൽ സുരക്ഷിതരല്ലെന്ന്‌ കരുതുന്നവർക്ക്‌ നേരെ ബോംബിടും, പശുക്കളെ നിന്ദിച്ചാൽ കാലും കൈയും തല്ലിയൊടിക്കും തുടങ്ങിയ പരാമര്‍ശങ്ങളും നടത്തിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top