26 April Friday

വ്യാജ മാർക്ക് ലിസ്റ്റ് ഉപയോഗിച്ച് ക്ലാസ്‌ പ്രവേശനം ; ബിജെപി എംഎൽഎക്ക് 5 വർഷം തടവ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

photo credit Indra Pratap Tiwari twitter


അയോധ്യ
വ്യാജ മാർക്ക് ഷീറ്റ്  ഉപയോഗിച്ച് മൂന്നാംവർഷ ബിരുദക്ലാസിൽ പ്രവേശനം നേടിയ കേസിൽ ബിജെപി എംഎൽഎക്ക് അഞ്ചു വർഷം തടവും 8000 രൂപ പിഴയും.

28 വർഷം പഴക്കമുള്ള കേസിലാണ് ഗോസായിഗഞ്ച് എംഎൽഎ ഇന്ദ്രപ്രതാപ് തിവാരിയെ പ്രത്യേക കോടതി ശിക്ഷിച്ചത്. 1992ൽ അയോധ്യയിലെ സാകേത് കോളേജ് പ്രിൻസിപ്പൽ യദുവൻഷ് റാം ത്രിപാഠിയാണ് ഇന്ദ്രപ്രതാപിനെതിരെ പരാതി നൽകിയത്. രണ്ടാംവർഷ ബിരുദ പരീക്ഷയിൽ പരാജയപ്പെട്ട ഇന്ദ്രപ്രതാപ് വ്യാജ മാർക്ക്‌ ലിസ്റ്റ് ഉപയോ​ഗിച്ച് മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ചെന്നാണ് പരാതി.

കേസിൽ 13 വർഷത്തിനുശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. ഇതിനിടെ പല രേഖയും കാണാതായി. ഇതിന്റെ പകർപ്പുകളാണ്‌ പിന്നീട് കോടതിയിൽ ഉപയോഗിച്ചത്. ഇതിനിടെ പരാതിക്കാരനായ പ്രിൻസിപ്പൽ മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top