20 April Saturday

ഫെയ്‌സ്‌ബുക്ക് വഴി വിവരം ചോര്‍ത്തല്‍ ; സിബിഐ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021


ന്യൂഡൽഹി
ഫെയ്‌സ്‌ബുക്കിൽനിന്ന്‌ അനധികൃതമായി വിവരം ചോർത്തിയ‌ ബ്രിട്ടണിലെ കൺസൾട്ടൻസി സ്ഥാപനമായ കേംബ്രിഡ്‌ജ്‌ അനലറ്റിക്കയ്‌ക്ക്‌ എതിരെ സിബിഐ കേസെടുത്തു. രാജ്യത്തെ 5.62 ലക്ഷം ഫെയ്‌സ്‌ബുക്‌ ഉപയോക്താക്കളുടെ വിവരം ചോർത്തിയതിന്‌ കേംബ്രിഡ്‌ജ്‌ അനലറ്റിക്കയ്‌ക്കും‌  ബ്രിട്ടണിലെ ഗ്ലോബൽ സയൻസ്‌ റിസർച്ചിനും എതിരെയാണ്‌ കേസ്‌‌.
കേംബ്രിഡ്‌ജ്‌ അനലറ്റിക്ക‌ ലോകമുടനീളം കോടിക്കണക്കിന്‌ ഫെയ്‌സ്‌ബുക്‌ ഉപയോക്താക്കളുടെ വിവരം ചോർത്തിയതായി  2018 മാർച്ചിലാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തത്.  പ്രാഥമികഅന്വേഷണത്തിൽ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന്‌ കണ്ടെത്തിയതിനെ തുടർന്നാണ്‌ കേസെടുത്തത്‌.

ഗ്ലോബൽ സയൻസ്‌ റിസർച്ച്‌ വിവരങ്ങൾ ചോർത്തി അത്‌ കേംബ്രിഡ്‌ജ്‌ അനലറ്റിക്കയ്‌ക്ക്‌ വിറ്റെന്നാണ്‌ ഫെയ്‌സ്‌ബുക്‌ സിബിഐയ്‌ക്ക്‌ നൽകിയ പ്രതികരണം. ഈ വിവരങ്ങൾ ഉപയോഗിച്ച്‌ കേംബ്രിഡ്‌ജ്‌ അനലറ്റിക്ക രാജ്യത്തെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ ശ്രമിച്ചു. ഗ്ലോബൽ സയൻസ്‌ റിസർച്ച്‌ സ്ഥാപകൻ അലക്‌സാണ്ടർ കോഗൻ വികസിപ്പിച്ച ‘ദിസ്‌ ഈസ്‌ യുവർ ഡിജിറ്റൽ ലൈഫ്‌’ ആപ്‌ വഴിയാണ്‌ ചോർത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top