29 March Friday

ദീപാവലി പരസ്യത്തിൽ ഉർദു ഭാഷയും "ജഷ്‌ൻ എ റിവാസ്' വസ്‌ത്രവും; ബിജെപി ഭീഷണിയിൽ പരസ്യം പിൻവലിച്ച്‌ ഫാബ്‌ ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

ന്യൂഡൽഹി > പ്രമുഖ വസ്‌ത്ര ബ്രാൻഡായ ഫാബ്‌ ഇന്ത്യ ദീപാവലിയോടനുബന്ധിച്ച്‌ പുറത്തിറക്കിയ "ജഷ്‌ൻ -എ- റിവാസ്' പരസ്യം സംഘ്‌പരിവാർ എതിപ്പിനെത്തുടർന്ന്‌ പിൻവലിച്ചു. ബിജെപി ആർഎസ്‌എസ്‌ സംഘടനകളുടെ ബഹിഷ്‌കരണാഹ്വാനം ശക്തമായതോടെയാണ്‌ ഫാബ്‌ ഇന്ത്യ പരസ്യം പിൻവലിക്കാനുള്ള തീരുമാനം എടുത്തത്‌. ദീപാവലി പരസ്യത്തിൽ ഉർദു ഭാഷയും ജഷ്‌ൻ - എ - റിവാസ് വസ്‌ത്രങ്ങളും അവതരിപ്പിച്ചത്‌ ഹിന്ദു സംസ്‌കാരത്തോടുള്ള അനാദരവാണെന്നായിരുന്നു ബിജെപിയുടെ വാദം. കടുത്ത വർഗീയ പരാമർശങ്ങൾ നടത്താറുള്ള തേജസ്വി സൂര്യ എം.പിയാണ്‌ പരസ്യം പിൻവലിക്കണമെന്ന ഹാഷ്‌ ടാഗുമായി എത്തിയത്‌. കർണാടകയിലെ ബിജെപി എംപിയാണ്‌ തേജസ്വി സൂര്യ.

സ്​​നേ​ഹ​ത്തിന്റേയും പ്രകാശത്തിന്റേയും​യും ആ​ഘോ​ഷ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന വേ​ള​യി​ൽ ഇ​ന്ത്യ​ൻ സം​സ്​​കാ​ര​ത്തി​ന്​ "ജഷ്‌ൻ -എ- റിവാസ്' ആ​ദ​ര​വോ​ടെ സ​മ​ർ​പ്പി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു ഫാ​ബ്​ ഇ​ന്ത്യ​യു​​ടെ പി​ൻ​വ​ലി​ച്ച പ​ര​സ്യ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ എ​ന്നാ​ണ്​ ജഷ്‌ൻ - എ - റിവാസസി​ന്​ അ​ർ​ഥ​മെ​ന്നും ആ ​പേ​രി​ൽ അ​വ​ത​രി​പ്പി​ച്ച​ത്​ ദീ​പാ​വ​ലി വ​സ്​​ത്ര​ങ്ങ​ള​ല്ലെ​ന്നും ഫാ​ബ്​ ഇ​ന്ത്യ വി​ശ​ദീ​ക​രി​ച്ചു.

ഹൈ​ന്ദ​വ ആ​ഘോ​ഷ​ങ്ങ​ളെ അ​ബ്രാ​ഹ്​​മ​ണ​വ​ത്​​ക​രി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ്​ ഇ​തി​നു പി​ന്നി​ൽ എ​ന്നാ​യി​രു​ന്നു സൂ​ര്യ​യു​ടെ വി​വാ​ദ പ്ര​സ്​​താ​വ​ന. ഹിന്ദു സംഘടനകളില്‍ നിന്നും ബിജെപി അടക്കമുള്ള പാർട്ടികളില്‍ നിന്നും പ്രതിഷേധം ശക്തമായതിനെത്തുടർന്ന്‌ #ബോയ്കോട്ട് ഫാബ് ഇന്ത്യ ഹാഷ്‌ടാഗ് ട്രന്‍ഡിംഗാവുകയും ചെയ്‌തു. ഇതോടെയാണ് ഫാബ് ഇന്ത്യയുടെ പിന്മാറ്റം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top