19 April Friday

ഇപിഎഫ്‌ഒ കേന്ദ്ര ട്രസ്‌റ്റി ബോർഡ്‌ യോഗം ഇന്ന്; പലിശനിരക്ക്‌ നിശ്ചയിക്കും

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

ന്യൂഡൽഹി> പിഎഫ്‌ നിക്ഷേപത്തിന്റെ 2022–23 വർഷത്തെ പലിശനിരക്ക്‌ നിശ്ചയിക്കുന്നതിനായി ഇപിഎഫ്‌ഒയുടെ കേന്ദ്ര ട്രസ്‌റ്റി ബോർഡ്‌ യോഗം തിങ്കളാഴ്‌‌ച ചേരും.  പലിശനിരക്ക്‌ നിലവിലെ 8.1 ശതമാനമായിത്തന്നെ നിലനിർത്തുകയോ എട്ട്‌ ശതമാനത്തിലേക്ക്‌ കുറയ്‌‌ക്കുകയോ ചെയ്‌തേക്കുമെന്നാണ് സൂചന.

പിഎഫ്‌ നിധിയിലെ പണത്തിന്റെ വിവിധ നിക്ഷേപങ്ങളിൽനിന്നുള്ള വരുമാനം കണക്കാക്കിയാണ്‌ ട്രസ്റ്റി ബോർഡ്‌ ഓരോ വർഷത്തെയും പലിശനിരക്ക്‌ തീരുമാനിക്കുന്നത്‌. ബാങ്ക്‌ പലിശനിരക്കുകൾ ഉയർന്ന സാഹചര്യത്തിൽ പിഎഫ്‌ പലിശനിരക്കും ഉയർത്തണമെന്ന ആവശ്യവും ശക്തമാണ്‌.

എന്നാൽ, ഓഹരി വിപണിയിലെയും മറ്റും പിഎഫ്‌ നിക്ഷേപത്തിന്റെ വരുമാനം കണക്കാക്കിയാകും പലിശനിരക്ക്‌ തീരുമാനിക്കുകയെന്ന നിലപാടിലാണ്‌ ഇപിഎഫ്‌ഒ. ആകെ പിഎഫ്‌ നിക്ഷേപത്തിന്റെ 15 ശതമാനംവരെയാണ്‌ നിലവിൽ ഓഹരിവിപണിയിൽ നിക്ഷേപിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top