25 April Thursday

ഇപിഎഫ്‌ നിക്ഷേപ പലിശ നിരക്ക്‌ പ്രഖ്യാപിച്ചു; ഈ വര്‍ഷം 8.15 ശതമാനം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

ന്യൂഡൽഹി>  2022- 23 സാമ്പത്തിക വര്‍ഷത്തേക്കുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശനിരക്ക് 8.15 ശതമാനമായി നിശ്ചയിച്ചു. കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന്റെ അധ്യക്ഷതയിൽ ചേർന്ന ഇപിഎഫ് ബോർഡ് ട്രസ്റ്റീസിന്റെ യോ​ഗത്തിലാണ് തീരുമാനം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് .05% വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 45 വർഷത്തെ ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 8.1 ശതമാനമായിരുന്നു ബോർഡ്‌ പ്രഖ്യപിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top