26 April Friday

പിഎഫ്‌ പെൻഷൻ വിധി : നടപടിയിലേക്ക്‌ കടക്കാതെ ഇപിഎഫ്‌ഒ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2022


ന്യൂഡൽഹി
പിഎഫ്‌ പെൻഷൻ കേസിൽ സുപ്രീംകോടതി ഉത്തരവ്‌ പുറപ്പെടുവിച്ച്‌ ആഴ്‌ച പിന്നിട്ടിട്ടും ഇപിഎഫ്‌ഒയ്‌ക്കും തൊഴിൽമന്ത്രാലയത്തിനും അനക്കമില്ല. ഈ മാസം നാലിന്‌ പിഎഫ്‌ പെൻഷൻ കേസിൽ സുപ്രീംകോടതി നിർണായക ഉത്തരവ്‌ പുറപ്പെടുവിച്ചു. വിധി വിശദമായി പഠിച്ചശേഷം തുടർനടപടി ഉണ്ടാകുമെന്ന്‌ ഇപിഎഫ്‌ഒയും തൊഴിൽമന്ത്രാലയവും പ്രതികരിച്ചിരുന്നു.

വിധിയുമായി ബന്ധപ്പെട്ട്‌ ജീവനക്കാർക്കും വിരമിച്ചവർക്കും നിരവധി ആശങ്കകളുണ്ട്‌. ഉയർന്ന പെൻഷൻ ലഭിക്കാൻ എത്ര തുക അടയ്‌ക്കേണ്ടി വരും, എപ്പോൾ മുതലുള്ള തുക അടയ്‌ക്കണം, അധികവിഹിതം അടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണം എങ്ങനെയാകും തുടങ്ങി നിരവധി ചോദ്യങ്ങളുണ്ട്‌. ഉയർന്ന പെൻഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്‌ കൃത്യമായ ഉത്തരം ലഭിക്കാൻ ഇപിഎഫ്‌ഒ മാർഗനിർദേശം പുറത്തുവരണം.
ഉയർന്ന പിഎഫ്‌ പെൻഷന്‌ വഴിയൊരുക്കിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകിയ ഇപിഎഫ്‌ഒയും തൊഴിൽമന്ത്രാലയവുമാണ്‌ ജീവനക്കാർക്ക്‌ അർഹിച്ച ന്യായമായ പെൻഷൻ വൈകിപ്പിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top